കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുല്‍ഗാന്ധി

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുല്‍ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ വോട്ടര്‍മാര്‍ക്ക് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ഭാവി തലമുറയുടെയും ഭാവി തീരുമാനിക്കും. അതുകൊണ്ട് പുറത്തുപോയി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്ന് രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

വിദ്വേഷത്തെ തോല്‍പ്പിക്കുക, ഓരോ കോണിലും 'സ്‌നേഹത്തിന്റെ കട' തുറക്കുക എന്നും രാഹുല്‍ ഗാന്ധി കുറിച്ചു. വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും പ്രാദേശിക ഭാഷകളില്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends