സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി
ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം യാത്രക്കാരിക്കുണ്ടായ സാമ്പത്തികവും മാനസികവുമായ നാശനഷ്ടങ്ങള്‍ക്ക് പകരമായി അവര്‍ക്ക് 20,000 റിയാല്‍ നല്‍കാനാണ് കോടി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെയോ യാത്രക്കാരിയുടെയോ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തന്നെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കും കോടതി ചെലവുകള്‍ക്കും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം റിയാല്‍ ആവശ്യപ്പെട്ട് എയര്‍ലൈനിനെതിരേ യാത്രക്കാരി നല്‍കിയ പരാതിയിലാണ് ഖത്തര്‍ കോടതിയുടെ ഉത്തരവ്.

Other News in this category4malayalees Recommends