നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം
തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു.

ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് ട്രഷറര്‍ വ്യക്തമാക്കി. നികുതി ഇളവിന് പുറമേ ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ക്ക ് ഉയര്‍ന്ന ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക ഇളവുകളും പ്രഖ്യാപിക്കുമെന്നാണ് ട്രഷററുടെ വാഗ്ദാനം.

വൈകീട്ടാണ് ബഡ്ജറ്റ്. ജീവിത ചെലവു കുറയ്ക്കാനുള്ള ജനപ്രിയ തീരുമാനമുള്‍പ്പെടെ ഉടന്‍ പ്രഖ്യാപനമുണ്ടാകും.

അതിനിടെ ബജറ്റ് യഥാര്‍ത്ഥ ലേബര്‍ ബജറ്റാണെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു

ഓസ്‌ട്രേലിയയുടെ ഭാവി മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാകും ഉണ്ടാകുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു . എന്നാല്‍ പണപ്പെരുപ്പം ഉള്‍പ്പെടെ കാര്യങ്ങളില്‍ വേണ്ട നടപടികള്‍ കൊണ്ടുവരാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് കഴിയില്ലെന്ന വിമര്‍ശനമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്.

Other News in this category4malayalees Recommends