രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ പി നദ്ദ

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ പി നദ്ദ
പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയിലാണ് ന്യായീകരണം.

മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് പാകിയതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു. സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. രാജ്യത്തെ അടിസ്ഥാന മതമായ ഹിന്ദു മതത്തെ അവഹേളിച്ചതിന് കോണ്‍ഗ്രസ്സിനെതിരെ നടപടി എടുക്കണം.

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്നും വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പ്രധാനമന്ത്രിയെ എതിര്‍ത്തതിലൂടെ രാജ്യത്തെ സംസ്‌കാരത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. പ്രതിപക്ഷത്തിന്റ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കുക എന്നത് ജനാധിപത്യത്തിലെ വോട്ടര്‍മാരുടെ അവകാശമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും മറുപടിയില്‍ പറയുന്നു. ബിജെപി യുടെ മറുപടി പരിശോധിച്ച് വരുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Other News in this category4malayalees Recommends