നാട്ടുകാരെ തീറ്റിക്കുന്ന വിഷം കയറ്റി അയയ്‌ക്കേണ്ട! എംഡിഎച്ച്, എവറസ്റ്റ് മസാല, കറിപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ

നാട്ടുകാരെ തീറ്റിക്കുന്ന വിഷം കയറ്റി അയയ്‌ക്കേണ്ട! എംഡിഎച്ച്, എവറസ്റ്റ് മസാല, കറിപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. ക്യാന്‍സറിന് കാരണമാകുന്ന എതിലിന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന ആശങ്ക മൂലമാണ് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതിക്കും ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നിന്നും എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. ഹോങ്കോംഗിലും സമാനമായ വിഷയത്തില്‍ ഇവയുടെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. കറുവപട്ട, ഗ്രാമ്പൂ, ജാതിക്ക, പെരുംജീരകം, മല്ലി, ഇഞ്ചി, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവയ്ക്കാണ് ഇറക്കുമതി നിയന്ത്രണം വരുന്നത്.

എതിലിന്‍ ഓക്‌സൈഡിന്റെ ഉപയോഗം ഇവിടെ അനുവദിക്കില്ല, ഇത് കൂടുതലും കണ്ടെത്തിയിരിക്കുന്നത് ഔഷധസസ്യങ്ങളിലും, സുഗന്ധവ്യഞ്ജനങ്ങളിലുമാണ്, എഫ്എസ്എ ഫുഡ് പോളിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് കൂപ്പര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനി സാന്നിധ്യം പരിശോധിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും എഫ്എസ്എ കൂട്ടിച്ചേര്‍ത്തു.

ക്യാന്‍സറിന് കാരണമാകുന്ന എതിലിന്‍ ഓക്‌സൈഡ് ഉയര്‍ന്ന തോതില്‍ കണ്ടെത്തിയതോടെ ഇന്ത്യക്ക് പുറമെ യുഎസ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇവയുടെ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News in this category4malayalees Recommends