മഞ്ഞുമ്മല്‍ ബോയ്‌സിന് ഓസ്‌കര്‍ ലഭിച്ചില്ലെങ്കില്‍ ഇനിമുതല്‍ ആ പുരസ്‌കാരത്തില്‍ വിശ്വസിക്കില്ല: അല്‍ഫോണ്‍സ് പുത്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സിന് ഓസ്‌കര്‍ ലഭിച്ചില്ലെങ്കില്‍ ഇനിമുതല്‍  ആ പുരസ്‌കാരത്തില്‍ വിശ്വസിക്കില്ല: അല്‍ഫോണ്‍സ് പുത്രന്‍
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തെ പ്രശംസിച്ച് അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത്. ചിത്രം ഓസ്‌കര്‍ അര്‍ഹിക്കുന്നുവെന്നും, മഞ്ഞുമ്മല്‍ ബോയ്‌സിന് ഓസ്‌കര്‍ ലഭിച്ചില്ലെങ്കില്‍ ഇനി മുതല്‍ ആ പുരസ്‌കാരത്തില്‍ വിശ്വസിക്കില്ലെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.

എന്നാല്‍ നിരവധി പേരാണ് അല്‍ഫോണ്‍സിന്റെ അഭിപ്രായത്തെ അനുകൂലിച്ചും ട്രോളിയും രംഗത്തെത്തിയത്. പങ്കുവെച്ച് കുറച്ച് നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

'ചിത്രം ഓസ്‌കര്‍ അര്‍ഹിക്കുന്നു. മികച്ച ഒരു സര്‍വൈവര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയ്ക്ക് ഓസ്‌കര്‍ ലഭിച്ചില്ലെങ്കില്‍ ആ പുരസ്‌കാരത്തില്‍ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്.

ചിദംബരത്തിനും ടീമിനും നന്ദി, മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചതിന്. ഇന്നാണ് ചിത്രം കാണുന്നത്. വൈകിപോയതില്‍ വിഷമം അറിയിക്കുന്നു. യഥാര്‍ത്ഥ ആളുകള്‍ അനുഭവിച്ച വേദന ആരും അനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്.

Other News in this category4malayalees Recommends