Saudi Arabia
സൗദി അറേബ്യയില്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് രണ്ട് കോടി ഡോസ് കവിഞ്ഞു. ബുധനാഴ്ചയോടെ 20,658,065 ഡോസ് വാക്‌സിനാണ് രാജ്യത്ത് സ്വദേശികളും വിദേശികളുമായ എല്ലാ പ്രായത്തിലും പെട്ടവര്‍ക്ക് കുത്തിവെച്ചത്. അതേസമയം ഇന്ന് 1,226 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 1,128 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 504,960 ആയി. 486,011 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 8,020 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,929 ആയി ഉയര്‍ന്നു. ഇതില്‍ 1,430 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി
സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിന് സമീപം സ്‌ഫോടനം. നഗരത്തില്‍ നിന്ന് എണ്‍പതോളം കിലോമീറ്ററകലെ അല്‍ഖര്‍ജിലെ സൈനികോപകരണ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ 5.10നാണ് സ്‌ഫോടനം. വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഖര്‍ജ് നഗരത്തിന് പുറത്തെ കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. ജീവഹാനിയോ പരിക്കോ ഇല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പ്രതിരോധ മന്ത്രാലയം
ബലിപെരുന്നാള്‍ പ്രമാണിച്ച് സൗദി അറേബ്യയില്‍ 11 ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ മാസം 15 മുതല്‍ 25 വരെയാണ് അവധിയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാസം 26ാം തീയതി മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവൃത്തിദിനം പുനഃരാരംഭി
സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദിന് സൗദി അറേബ്യ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. 'നിയോം ബേ' വിമാനത്താവളത്തിലെത്തിയ ഒമാന്‍ സുല്‍ത്താനെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് സ്വീകരിച്ചു. പിന്നീട് നിയോം രാജ കൊട്ടാരത്തില്‍ എത്തിയ ഒമാന്‍ സുല്‍ത്താനെ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരു
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഐസൊലേഷന്‍, ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കൊവിഡ് രോഗികള്‍ അറസ്റ്റിലായി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ശാര്‍ അല്‍ ഷെഹ്രി പറഞ്ഞു. രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള നടപടികള്‍
കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം തടയാന്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമെന്ന് സൗദി ആരോഗ്യമന്ത്രാലയം. നിലവില്‍ രാജ്യം അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്, മോഡേണ, ആസ്ട്രസെനിക വാക്‌സിനുകള്‍ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒരു ഡോസും സ്വീകരിച്ചാല്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഡെല്‍റ്റ വകഭേദത്തിന്റെ
സൗദി അറേബ്യയില്‍ തൊഴിലുടമയെ കൊലപ്പെടുത്തിയ ഹൗസ് ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്!തു. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്!തു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.ഭാര്യയും മക്കളും വീട്ടിലെത്തിയ ശേഷം അന്വേഷിച്ചപ്പോഴാണ് സൗദി പൗരനെ കാണാനില്ലെന്ന് മനസിലായത്. മൊബൈല്‍ ഫോണില്‍ വിളിച്ച്
സൗദി അറേബ്യയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ മഹായില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കുമേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍
കാണാതായി ദിവസങ്ങള്‍ക്കകം സൗദി ഡീപ്പോര്‍ട്ടേഷന്‍ സെന്റെറില്‍ കണ്ടെത്തിയ മലയാളി യുവാവിനെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. രണ്ടാഴ്ച മുമ്പ് കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹഫര്‍ അല്‍ബാത്വിന്‍ പട്ടണത്തില്‍ നിന്ന് കാണാതായ ആറ്റിങ്ങല്‍ ആലംകോട് സ്വദേശി പ്രതീഷ് ചന്ദ്രശേഖരനെയാണ് (34) ദമ്മാമിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കണ്ടെത്തിയത്. വ്യാപകമായ അന്വേഷണത്തിനിടെ