Saudi Arabia

റെസ്റ്റൊറന്റുകളിലും കഫേകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും സ്വദേശി വത്കരണം ; സൗദിയില്‍ പ്രവാസികള്‍ക്ക് ആശങ്ക
സൗദിയില്‍ പ്രവാസികള്‍ കൂടുതലും ജോലി ചെയ്യുന്ന റസ്റ്റോറന്റുകള്‍! കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു. എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും സ്വദേശിവത്കരിക്കും സൗദിയില്‍ പ്രവാസികള്‍ സ്വന്തം നിലക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന മേഖലയാണ് റസ്റ്റോറന്റുകള്‍. ഇന്ത്യാക്കാര്‍ക്ക് പുറമെ വിവിധ രാജ്യക്കാര്‍ ഈ രംഗത്തുണ്ട്. കോഫി കഫേകളും സ്‌പോണ്‍സര്‍മാരുടെ കീഴില്‍ പ്രവാസികള്‍ നടത്തി വരുന്നുണ്ട്. ഈ മേഖലയിലെ കഴിയാവുന്നത്ര ജോലികള്‍ സ്വദേശിവത്കരിക്കാനാണ് നീക്കം. ലഭ്യമായ സ്വദേശികളുടെ അനുപാതവും മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ

More »

സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഒരേ സമയം നാലു വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന ആറു ഗെയ്റ്റുകള്‍ പുതിയ എയര്‍പോര്‍ട്ടിലുണ്ട്. തിരക്ക് കണക്കിലെടുത്താണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. അറാര്‍ എയര്‍പോര്‍ട്ടിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട്

More »

സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു
സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതോടെ ഗള്‍ഫില്‍ മത്സരം മുറുകും. സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലുള്ള സൗദിയില്‍ കൂടുതല്‍ കമ്പനികള്‍ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷ. 2024 ജനുവരി മുതല്‍ സൗദിയില്‍ പ്രാദേശിക ഓഫീസുകളുള്ള കമ്പനികള്‍ക്ക്

More »

സൗദി അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. യമനില്‍ നിന്നെത്തിയ ഡ്രോണുകള്‍ ഖമീസ് മുശൈത്തില്‍ വെച്ച് സൗദിസഖ്യസേന തകര്‍ത്തു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ്

More »

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ശക്തമാക്കി സൗദി
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ജനുവരി മുതല്‍ സൗദി സര്‍ക്കാരും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയല്ലാത്ത മറ്റ് മിഡില്‍ ഈസ്റ്റ്

More »

ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. കോവിഡ് സാഹചര്യം ഇത്തവണത്തെ ഹജ്ജിലും നിലനില്‍ക്കുകയാണ്. കഴിഞ്ഞ

More »

സൗദിയില്‍ വാക്‌സിന്‍ വിതരണം പുനരാരംഭിച്ചു ; നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശം
രാജ്യത്തെ ജനങ്ങള്‍ കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാല്‍ കര്‍ഫ്യൂ നടപ്പാക്കേണ്ടി വരില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൂടുതല്‍ കോറോണ വാക്‌സിനുകളെത്തിയതായും, വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണ വാക്‌സിന്‍ നിര്‍മ്മാണ

More »

സൗദി വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂലിന് മോചനം
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സൗദിയിലെ വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ ജയില്‍ മോചിതയായി. 31കാരിയായ ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ സൗദിയില്‍ വാഹനമോടിക്കാനുള്ള അവകാശത്തിന്റെ പേരില്‍ രംഗത്തിറങ്ങിയതോടെയാണ് ലോക ശ്രദ്ധ നേടിയത്. സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതിന് ആഴ്ചകള്‍ക്ക് മുന്നേ പൊലീസ് പിടിയിലായി. ഇവരോടൊപ്പം മറ്റു ചില വനിതാ

More »

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിന് തീ പിടിച്ചു
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിന് തീ പിടിച്ചു. സുരക്ഷാ വിഭാഗം കൃത്യസമയത്ത് തീയണച്ചതോടെ വന്‍ദുരന്തമാണ് ഒഴിവായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകളാണ് സൗദിക്ക് നേരെയെത്തിയത്. യമനുമായി അതിരു പങ്കിടുന്ന പ്രവിശ്യയിലാണ് അബഹ വിമാനത്താവളം. ഇവിടേക്കാണ് ഹൂതികളയച്ച സ്‌ഫോടക വസ്തു നിറച്ച ഡ്രോണുകളെത്തിയത്. ഇവയിലൊന്ന് പതിച്ചാണ്

More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര

ഹാജിമാര്‍ക്കായി പറക്കും ടാക്‌സികളും

ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ' പറക്കും ടാക്‌സികളും ഡ്രോണുകളും ഉണ്ടാകുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക്

സൗദിയില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അസീര്‍ മേഖലയില്‍ മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാളുടെ വധശിക്ഷയാണ്

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി. പ്രതിഫലം കൈമാറിയാലെ