റെസ്റ്റൊറന്റുകളിലും കഫേകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും സ്വദേശി വത്കരണം ; സൗദിയില്‍ പ്രവാസികള്‍ക്ക് ആശങ്ക

റെസ്റ്റൊറന്റുകളിലും കഫേകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും സ്വദേശി വത്കരണം ; സൗദിയില്‍ പ്രവാസികള്‍ക്ക് ആശങ്ക
സൗദിയില്‍ പ്രവാസികള്‍ കൂടുതലും ജോലി ചെയ്യുന്ന റസ്റ്റോറന്റുകള്‍! കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു. എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും സ്വദേശിവത്കരിക്കും

സൗദിയില്‍ പ്രവാസികള്‍ സ്വന്തം നിലക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന മേഖലയാണ് റസ്റ്റോറന്റുകള്‍. ഇന്ത്യാക്കാര്‍ക്ക് പുറമെ വിവിധ രാജ്യക്കാര്‍ ഈ രംഗത്തുണ്ട്. കോഫി കഫേകളും സ്‌പോണ്‍സര്‍മാരുടെ കീഴില്‍ പ്രവാസികള്‍ നടത്തി വരുന്നുണ്ട്. ഈ മേഖലയിലെ കഴിയാവുന്നത്ര ജോലികള്‍ സ്വദേശിവത്കരിക്കാനാണ് നീക്കം. ലഭ്യമായ സ്വദേശികളുടെ അനുപാതവും മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയും ബാക്കിയുള്ള മേഖലയില്‍ സ്വദേശിവത്കരണമുണ്ടാകും. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ റസ്റ്റോറന്റുകളിലെയും മറ്റും ഏതൊക്കെ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമാക്കുകയെന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉടനെയുണ്ടാവും. സ്വദേശിവത്കരണം ശക്തമാക്കിയതോടെ ജനുവരിയില്‍ മാത്രം 28000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനായതായും മന്ത്രി അറിയിച്ചു.

Other News in this category



4malayalees Recommends