സൗദി അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

സൗദി അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. യമനില്‍ നിന്നെത്തിയ ഡ്രോണുകള്‍ ഖമീസ് മുശൈത്തില്‍ വെച്ച് സൗദിസഖ്യസേന തകര്‍ത്തു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ഇന്നലെ പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ് സഖ്യസേന ഡ്രോണ്‍ പ്രതിരോധിച്ചു.ആകാശത്ത് വെച്ച് തന്നെ ഇവ തകര്‍ത്തു. അബഹ വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചു. ആര്‍ക്കും പരിക്കില്ല. വിമാന സര്‍വീസുകളേയും ബാധിച്ചിട്ടില്ല.

Other News in this category



4malayalees Recommends