Saudi Arabia

ജമാല്‍ ഖഷോഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ; സൗദി പൗരന്മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി മന്ത്രാലയം
മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാര്‍ക്ക് യുഎസ് യാത്രാവിലക്കേര്‍പ്പെടുത്തി. തെറ്റായ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി സൗദി അറിയിച്ചു. 2018 ഒക്ടോബര്‍ 20നാണ് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും കിരീടാവകാശിയുടെ വിമര്‍ശകനുമായ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്താന്‍ സൗദിയില്‍ നിന്നെത്തിയ പ്രത്യേക സംഘം പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പിടിയിലായ 18ല്‍ അഞ്ച് പേര്‍ക്ക്

More »

സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് നല്‍കി
സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു നല്‍കി. രാജ്യത്ത് വിദേശികളെ വിവാഹം ചെയ്ത സ്വദേശികള്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി നേരിട്ട് വിദേശങ്ങളിലേയ്ക്ക് പോകാനായി അനുമതി നല്‍കിയിട്ടുണ്ട്. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്തേയ്ക്ക് പോകാനും വിദേശത്തു കഴിയുന്ന ഭര്‍ത്താവിന്റെ

More »

സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി ; വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി
സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി. വാക്‌സിന്‍ സ്വീകരിച്ചവരും ആരോഗ്യ മുന്‍ കരുതലുകള്‍ പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 327 കോവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി പകുതിയോടെ മുന്നൂറോളമായിരുന്നു രാജ്യത്തെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം. തുടര്‍ന്നങ്ങോട്ട് കേസുകള്‍ പ്രതിദിനം

More »

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും
സൗദി അറേബ്യയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. മൊത്തം 2,72,000 ജീവനക്കാരാണുള്ളത്. ഇതില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യമേഖലയില്‍ 6144

More »

ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് സൗദി ആരോഗ്യമന്ത്രാലയം
സൗദിയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. സൗദിയുടെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും

More »

റെസ്റ്റൊറന്റുകളിലും കഫേകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും സ്വദേശി വത്കരണം ; സൗദിയില്‍ പ്രവാസികള്‍ക്ക് ആശങ്ക
സൗദിയില്‍ പ്രവാസികള്‍ കൂടുതലും ജോലി ചെയ്യുന്ന റസ്റ്റോറന്റുകള്‍! കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു. എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും

More »

സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഒരേ സമയം നാലു വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന ആറു ഗെയ്റ്റുകള്‍ പുതിയ എയര്‍പോര്‍ട്ടിലുണ്ട്. തിരക്ക് കണക്കിലെടുത്താണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. അറാര്‍ എയര്‍പോര്‍ട്ടിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട്

More »

സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു
സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതോടെ ഗള്‍ഫില്‍ മത്സരം മുറുകും. സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലുള്ള സൗദിയില്‍ കൂടുതല്‍ കമ്പനികള്‍ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷ. 2024 ജനുവരി മുതല്‍ സൗദിയില്‍ പ്രാദേശിക ഓഫീസുകളുള്ള കമ്പനികള്‍ക്ക്

More »

സൗദി അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. യമനില്‍ നിന്നെത്തിയ ഡ്രോണുകള്‍ ഖമീസ് മുശൈത്തില്‍ വെച്ച് സൗദിസഖ്യസേന തകര്‍ത്തു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ്

More »

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ