ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് സൗദി ആരോഗ്യമന്ത്രാലയം

ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് സൗദി ആരോഗ്യമന്ത്രാലയം
സൗദിയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സൗദിയുടെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വാക്‌സിന്‍ സ്വീകരിക്കലാണ് ഈ സാഹചര്യത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിരവധി വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളാണ് അനുദിനം രാജ്യത്ത് പുതിയതായി പ്രവര്‍ത്തന സജ്ജമാകുന്നത്. ഇത് വഴി കൂടുതല്‍ ആളുകളിലേക്ക് വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാകുന്നുണ്ട്. സൗദിയില്‍ വിതരണത്തിലുള്ള എല്ലാ വാക്‌സിനുകളും സുരക്ഷിതമാണെന്നും എല്ലാ പ്രദേശങ്ങളിലും വാക്‌സിന്‍ ലഭ്യാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 44,000 ത്തിലധികം നിയമ ലംഘനങ്ങളാണ് ഒരാഴ്ചക്കിടെ കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ 'തവക്കല്‍നാ' ആപ്ലിക്കേഷന്‍ 17 മില്യണിലധികം പേര്‍ ഉപയോഗിച്ച് വരുന്നുണ്ട്.

Other News in this category



4malayalees Recommends