Saudi Arabia

വിസിറ്റിംഗ് വിസയിലെത്തിയ യുവതി മരിച്ചനിലയില്‍, മരണം നടന്നത് ഭര്‍ത്താവും മക്കളും അടുത്ത് ഉള്ളപ്പോള്‍
സൗദിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജിദ്ദ ശറഫിയ ബാഗ്ദാദിയ സിറ്റി മാക്‌സിന് സമീപത്തെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യുവതി മരിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബവും പൊലീസും. മലപ്പുറം തിരൂരങ്ങായി സ്വദേശി റാഷിദിന്റെ ഭാര്യ മുബഷിറയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് മുബഷിറ വിസിറ്റിംഗ് വിസയില്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്ത് എത്തുന്നത്. മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.    

More »

സൗദിയില്‍ ഫാര്‍മസികള്‍ വഴി സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം
സൗദിയില്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ?ഇന്നലെ മൂന്നൂറ്റി മുപ്പത്തി ഒന്ന് പുതിയ കേസുകളും, മുന്നൂറ്റി അമ്പത്തി ഒന്ന് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വളരെ വേഗത്തിലാണ് ഇപ്പോള്‍ സൗദിയില്‍

More »

സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം
സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിന്‍ വിതരണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യവ്യാപകമായി നിരവധി വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതിന് പിറകെയാണ്, ഇപ്പോള്‍ കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന രീതിക്ക് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് പുതിയ

More »

ജമാല്‍ ഖഷോഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ; സൗദി പൗരന്മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി മന്ത്രാലയം
മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാര്‍ക്ക് യുഎസ് യാത്രാവിലക്കേര്‍പ്പെടുത്തി. തെറ്റായ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി സൗദി അറിയിച്ചു. 2018 ഒക്ടോബര്‍ 20നാണ്

More »

സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് നല്‍കി
സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു നല്‍കി. രാജ്യത്ത് വിദേശികളെ വിവാഹം ചെയ്ത സ്വദേശികള്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി നേരിട്ട് വിദേശങ്ങളിലേയ്ക്ക് പോകാനായി അനുമതി നല്‍കിയിട്ടുണ്ട്. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്തേയ്ക്ക് പോകാനും വിദേശത്തു കഴിയുന്ന ഭര്‍ത്താവിന്റെ

More »

സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി ; വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി
സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി. വാക്‌സിന്‍ സ്വീകരിച്ചവരും ആരോഗ്യ മുന്‍ കരുതലുകള്‍ പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 327 കോവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി പകുതിയോടെ മുന്നൂറോളമായിരുന്നു രാജ്യത്തെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം. തുടര്‍ന്നങ്ങോട്ട് കേസുകള്‍ പ്രതിദിനം

More »

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും
സൗദി അറേബ്യയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. മൊത്തം 2,72,000 ജീവനക്കാരാണുള്ളത്. ഇതില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യമേഖലയില്‍ 6144

More »

ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് സൗദി ആരോഗ്യമന്ത്രാലയം
സൗദിയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. സൗദിയുടെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും

More »

റെസ്റ്റൊറന്റുകളിലും കഫേകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും സ്വദേശി വത്കരണം ; സൗദിയില്‍ പ്രവാസികള്‍ക്ക് ആശങ്ക
സൗദിയില്‍ പ്രവാസികള്‍ കൂടുതലും ജോലി ചെയ്യുന്ന റസ്റ്റോറന്റുകള്‍! കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു. എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും

More »

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര

ഹാജിമാര്‍ക്കായി പറക്കും ടാക്‌സികളും

ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ' പറക്കും ടാക്‌സികളും ഡ്രോണുകളും ഉണ്ടാകുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക്

സൗദിയില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അസീര്‍ മേഖലയില്‍ മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാളുടെ വധശിക്ഷയാണ്

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി. പ്രതിഫലം കൈമാറിയാലെ

ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പില്‍ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയില്‍ ഉംറ സന്ദര്‍ശനത്തിനിടെ അന്തരിച്ചു. മക്കള്‍ മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍ മരുമക്കള്‍ അനീസ, സക്കീര്‍, റസിയ മൃതദേഹം മക്കയില്‍ തന്നെ മറവു