വിസിറ്റിംഗ് വിസയിലെത്തിയ യുവതി മരിച്ചനിലയില്‍, മരണം നടന്നത് ഭര്‍ത്താവും മക്കളും അടുത്ത് ഉള്ളപ്പോള്‍

വിസിറ്റിംഗ് വിസയിലെത്തിയ യുവതി മരിച്ചനിലയില്‍, മരണം നടന്നത് ഭര്‍ത്താവും മക്കളും അടുത്ത് ഉള്ളപ്പോള്‍
സൗദിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജിദ്ദ ശറഫിയ ബാഗ്ദാദിയ സിറ്റി മാക്‌സിന് സമീപത്തെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യുവതി മരിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബവും പൊലീസും.

മലപ്പുറം തിരൂരങ്ങായി സ്വദേശി റാഷിദിന്റെ ഭാര്യ മുബഷിറയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് മുബഷിറ വിസിറ്റിംഗ് വിസയില്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്ത് എത്തുന്നത്. മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.


Other News in this category



4malayalees Recommends