സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം

സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം
സൗദി അറേബ്യയില്‍ ഇനി കാറിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിന്‍ വിതരണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യവ്യാപകമായി നിരവധി വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതിന് പിറകെയാണ്, ഇപ്പോള്‍ കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന രീതിക്ക് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് പുതിയ രീതി ആരംഭിച്ചത്. വാക്‌സിനേഷന്‍ പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends