സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി ; വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി

സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി ; വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി
സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തി. വാക്‌സിന്‍ സ്വീകരിച്ചവരും ആരോഗ്യ മുന്‍ കരുതലുകള്‍ പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 327 കോവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരി പകുതിയോടെ മുന്നൂറോളമായിരുന്നു രാജ്യത്തെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം. തുടര്‍ന്നങ്ങോട്ട് കേസുകള്‍ പ്രതിദിനം വര്‍ധിച്ച് അഞ്ചാഴ്ച കൊണ്ട് ഗുരുതരാവസ്ഥ അഞ്ഞൂറിനും മുകളിലെത്തി. ഇന്നലെ മുതല്‍ നേരിയ കുറവ് രേഖപ്പെടുത്തി വീണ്ടും അഞ്ഞൂറിന് താഴെയെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി നടന്ന് വരുന്ന വാക്‌സിനേഷന്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു. നിലവില്‍ രാജ്യത്ത് എല്ലായിടത്തും വാക്‌സിന്‍ യഥേഷ്ടം ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് വരെ 5,41,411 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ക്കും കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് കുത്തിവെപ്പ് നല്‍കിയത്.

Other News in this category



4malayalees Recommends