സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് നല്‍കി

സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് നല്‍കി
സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു നല്‍കി. രാജ്യത്ത് വിദേശികളെ വിവാഹം ചെയ്ത സ്വദേശികള്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി നേരിട്ട് വിദേശങ്ങളിലേയ്ക്ക് പോകാനായി അനുമതി നല്‍കിയിട്ടുണ്ട്.

വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്തേയ്ക്ക് പോകാനും വിദേശത്തു കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോകാനും അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സാധിക്കും. ഇതിന് വിദേശികളുമായുള്ള വിവാഹം തെളിയിക്കുന്ന രേഖകള്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കിയാല്‍ മാത്രം മതി.

Other News in this category



4malayalees Recommends