ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.

കോവിഡ് സാഹചര്യം ഇത്തവണത്തെ ഹജ്ജിലും നിലനില്‍ക്കുകയാണ്. കഴിഞ്ഞ തവണ ആയിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു അവസരം. സൗദിക്കകത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു ഇതില്‍ അവസരം. ഇത്തവണ വിദേശത്തു നിന്നും ഹാജിമാരെത്തും. ഇത് കണക്കാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും.

ഹാജിമാരെത്തുന്നതു മുതല്‍ മടങ്ങിപ്പോകും വരെ സേവനം വേണ്ടതിനാല്‍ ആവശ്യമായ മെഡിക്കല്‍ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ഏകോപനം നടത്തുന്നുണ്ട്. പതിനഞ്ച് ദിവസത്തിനകം പട്ടിക ആരോഗ്യ മന്ത്രാലയം കൈമാറും

Other News in this category



4malayalees Recommends