Saudi Arabia

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും
സൗദി അറേബ്യയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. മൊത്തം 2,72,000 ജീവനക്കാരാണുള്ളത്. ഇതില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളാണുള്ളത്. 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ഈ മേഖലയില്‍ ചെലവഴിക്കുന്നത്. സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഈയിടെയാണ് നിര്‍ദേശം നല്‍കിയത്  

More »

ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് സൗദി ആരോഗ്യമന്ത്രാലയം
സൗദിയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. സൗദിയുടെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും

More »

റെസ്റ്റൊറന്റുകളിലും കഫേകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും സ്വദേശി വത്കരണം ; സൗദിയില്‍ പ്രവാസികള്‍ക്ക് ആശങ്ക
സൗദിയില്‍ പ്രവാസികള്‍ കൂടുതലും ജോലി ചെയ്യുന്ന റസ്റ്റോറന്റുകള്‍! കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു. എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും

More »

സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഒരേ സമയം നാലു വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന ആറു ഗെയ്റ്റുകള്‍ പുതിയ എയര്‍പോര്‍ട്ടിലുണ്ട്. തിരക്ക് കണക്കിലെടുത്താണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. അറാര്‍ എയര്‍പോര്‍ട്ടിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട്

More »

സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു
സൗദിയില്‍ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന കരാറുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതോടെ ഗള്‍ഫില്‍ മത്സരം മുറുകും. സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലുള്ള സൗദിയില്‍ കൂടുതല്‍ കമ്പനികള്‍ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷ. 2024 ജനുവരി മുതല്‍ സൗദിയില്‍ പ്രാദേശിക ഓഫീസുകളുള്ള കമ്പനികള്‍ക്ക്

More »

സൗദി അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. യമനില്‍ നിന്നെത്തിയ ഡ്രോണുകള്‍ ഖമീസ് മുശൈത്തില്‍ വെച്ച് സൗദിസഖ്യസേന തകര്‍ത്തു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ്

More »

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ശക്തമാക്കി സൗദി
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ജനുവരി മുതല്‍ സൗദി സര്‍ക്കാരും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയല്ലാത്ത മറ്റ് മിഡില്‍ ഈസ്റ്റ്

More »

ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. കോവിഡ് സാഹചര്യം ഇത്തവണത്തെ ഹജ്ജിലും നിലനില്‍ക്കുകയാണ്. കഴിഞ്ഞ

More »

സൗദിയില്‍ വാക്‌സിന്‍ വിതരണം പുനരാരംഭിച്ചു ; നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശം
രാജ്യത്തെ ജനങ്ങള്‍ കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാല്‍ കര്‍ഫ്യൂ നടപ്പാക്കേണ്ടി വരില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൂടുതല്‍ കോറോണ വാക്‌സിനുകളെത്തിയതായും, വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണ വാക്‌സിന്‍ നിര്‍മ്മാണ

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍