Australia

ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; കത്തി വയ്ക്കപ്പെട്ടത് ഐസിടി ബിസിനസ് അനലിസ്റ്റ്, ക്വാണ്ടിറ്റി സര്‍വേയര്‍, പ്രൊജക്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നിവ
 ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്.  ഫെബ്രുവരി ഒന്ന് മുതലാണിത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡിന്റെ  ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി.  ഇതിനെ തുടര്‍ന്ന് ഈ  ഒക്യുപേഷനുകളിലേക്ക് ഇനി ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്യുന്നതല്ല.  261111- ഐസിടി ബിസിനസ് അനലിസ്റ്റ്, 233213- ക്വാണ്ടിറ്റി സര്‍വേയര്‍, 133111 കണ്‍സ്ട്രക്ഷന്‍ പ്രൊജക്ട് മാനേജര്‍, 225113-മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകളാണ് ലിസ്റ്റില്‍ നിന്നും ഇത് പ്രകാരം നീക്കിയിരിക്കുന്നത്. ഈ ഒക്യുപേഷുകളിലേക്ക് പുതിയ ഇന്‍വിറ്റേഷനുകള്‍ 

More »

ഓസ്‌ട്രേലിയയിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ കൃത്യമായി വിവരങ്ങളേകുക; ഇന്ത്യന്‍ യുവാവിന്റെ വിസ റദ്ദാക്കിയത് അപേക്ഷയിലെ വിവരങ്ങളിലെ പൊരുത്തക്കേടിനാല്‍; ദല്‍ഹിയില്‍ നിന്നും മെല്‍ബണിലേക്ക് പുറപ്പെട്ട ദൈവികിനെ അധികൃതര്‍ തടഞ്ഞു
ഓസ്‌ട്രേലിയയിലേക്ക് യാത്ര പുറപ്പെട്ട  ഇന്ത്യക്കാരനായ ദൈവിക് ജിതേന്ദ്ര എന്ന 25കാരന്റെ വിസ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വിസ അപേക്ഷില്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേട് ആരോപിച്ച് മെല്‍ബണിലേക്ക് യാത്ര പുറപ്പെട്ട ദൈവികിന്റെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്. തല്‍ഫലമായി മെല്‍ബണിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റില്‍ കയറാന്‍ ഈ യുവാവിനെ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

More »

ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലെയില്‍ വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നു; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍; പത്ത് ദിവസങ്ങള്‍ക്കിടെ പെയ്തിറങ്ങിയത് ഒരു വര്‍ഷത്തെ മഴ; രക്ഷാപ്രവര്‍ത്തനങ്ങള്‍ തിരുതകൃതി
ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലെയില്‍  വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചു. വെള്ളപ്പൊക്കം കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഒരു പാര്‍ക്കിന് സമീപത്താണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലെ നഗരമായ

More »

ഓസ്‌ട്രേലിയ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന്; ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ കംഗാരുവിന്റെ നാട്; കുടിയേറ്റക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.  കുടിയേറാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യവും മികച്ചതുമായ ആദ്യത്തെ പത്ത്

More »

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 26ന് സിഡ്‌നിയില്‍ നടന്നു; 16,212 കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി; 27.1 ശതമാനം പേരുമായി ഇന്ത്യ മുന്നില്‍; തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ചൈനയും സൗത്ത് കൊറിയയും പാക്കിസ്ഥാനും
ഏറ്റവും വലിയ സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 26ന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ഡേയുടെ അന്ന് നടന്നു.  ഈ പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് 16,212 കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചു.  കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പൗരത്വം അനുവദിച്ചവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഈ വര്‍ഷം 35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 146

More »

മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന്.
മെല്‍ബണ്‍:1976ല്‍ സ്ഥാപിതമായി 43 വര്‍ഷത്തെ   പ്രവര്‍ത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ (MAV) യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളില്‍ (Robinsons St, Dandenong)  വച്ചു് നടക്കും.      മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത

More »

ഓസ്‌ട്രേലിയന്‍ ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസാ നിയമങ്ങളില്‍ മാറ്റം; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി ഉപേക്ഷിക്കേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി 35
ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍  വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തുമെന്നാണ് സൂചന. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍

More »

ഓസ്‌ട്രേലിയയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളിവ
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്.  ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.  വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി 

More »

ഓസ്‌ട്രേലിയ ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥ; മുപ്പത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യമില്ല; സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി അഭിവൃദ്ധിപ്പെടുന്നു; പുരോഗതിക്ക് വഴിയൊരുക്കുന്നത് ഇമിഗ്രേഷന്‍
 ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഓസ്‌ട്രേലിയക്കാണെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു.ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പകരം വയ്ക്കാനില്ലാത്ത ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം ഇവിടേക്കുള്ള വര്‍ധിച്ച കുടിയേറ്റമാണെന്ന് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.2008-2009 കാലത്ത് ലോക സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുഎസിലെ

More »

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും

നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടി ; സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച്

യൂണിയന്‍ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലിനെതിരെ ആയിരക്കണക്കിന് തൊഴിലാളികള്‍ സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച് നടത്തി. നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണിത്. അഴിമതിയും ക്രിമിനല്‍

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണം, എല്ലാവര്‍ക്കും സബ്‌സിഡി വര്‍ദ്ധിപ്പിക്കണം ; പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തിലായാല്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങളില്‍ പോകുന്ന കുട്ടികളുടെ എണ്ണം പത്തുശതമാനം

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് ശുപാര്‍ശ. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി കമ്മീഷനാണ് ചൈല്‍ഡ് കെയര്‍ മേഖല പരിഷ്‌കരിക്കാന്‍ നിരവധി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്.

പിഴ ലഭിച്ചവരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധന ; ന്യൂ സൗത്ത് വെയില്‍സിലെ നിയമങ്ങളിങ്ങനെ

ന്യൂ സൗത്ത് വെയില്‍സില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ പിഴയീടാക്കുന്ന രീതി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഹനങ്ങളില്‍പിഴ ടിക്കറ്റ് പതിക്കുന്നതിന് പകരം വാഹന ഉടമകള്‍ക്ക് ഇത് അയച്ചു നല്‍കുന്ന രീതിയാണ് പല

സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറുന്നു, സര്‍ക്കാര്‍ നയങ്ങള്‍ പ്രശ്‌നമെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ബിസിനസ് രംഗത്തെ വികസനത്തിന് സര്‍ക്കാര്‍ നയങ്ങള്‍ തടസ്സമാകുന്നുവെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ കുറ്റപ്പെടുത്തി. സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറിയെന്ന് കൗണ്‍സില്‍ മേധാവി കുറ്റപ്പെടുത്തി തൊഴില്‍