Australia

സൗത്ത് ഓസ്‌ട്രേലിയയില്‍ 2012 മുതല്‍ തുടര്‍ച്ചയായി കഴിയുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ഇളവുകള്‍; സബ് ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ അടക്കമുള്ള വിട്ട് വീഴ്ചകള്‍; ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇവിടെ ജോലി ചെയ്തവര്‍ക്ക് സ്‌റ്റേറ്റ് നോമിനേഷന്‍
2012 മുതല്‍ സ്റ്റേറ്റില്‍ തുടര്‍ച്ചയായി താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ഇളവുകള്‍ വാഗ്ദാനം ചെയ്ത് സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.നിബന്ധനകള്‍ പാലിച്ചിരിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്കായി സബ്ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ പോലുളള ഇളവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതലാണ് നടപ്പിലായിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ പ്രകാരം 2012 മുതല്‍ ഇവിടെ സ്ഥിരമായി താമസിച്ച് വരുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് നോമിനേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.   നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ വിദ്ാര്‍ത്ഥികള്‍ക്കും ഈ വാഗ്ദാനം ബാധകമായിരിക്കും.  ചുരുങ്ങിയത് ഈ അടുത്ത മൂന്ന് മാസങ്ങളിലായി സൗത്ത് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്ത് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്  സ്‌റ്റേറ്റ് നോമിനേഷന്‍

More »

ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരും;ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രിയും ഇപ്‌സ് വിച്ചിലേത് 40 ഡിഗ്രിയും; മാര്‍ച്ചിലെ താപനില റെക്കോര്‍ഡ് മറികടന്നു; വടക്കന്‍ തീരത്ത് ചക്രവാതവും
കടുത്ത  ഉഷ്ണതരംഗം കിഴക്കന്‍ തീരത്ത് കൂടി കടന്ന് പോകുന്നതിന്റെ ഫലമായി ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരുമെന്ന മുന്നറിയിപ്പ് ശക്തമായി.ഇന്ന് ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. എന്നാല്‍ വെസ്റ്റിലെ ഇപ്‌സ് വിച്ചില്‍ താപനില 40 ഡിഗ്രിക്കടുത്താണെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്

More »

ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ 17 മുതല്‍; പാരന്റ്‌സിനും ഗ്രാന്റ് പാരന്റ്‌സിനും പത്ത് വര്‍ഷം വരെ ഇവിടെ കഴിയാം; പ്രതിവര്‍ഷം 15,000 സബ്ക്ലാസ് 870 സ്‌പോണ്‍സേഡ് ടെംപററി വിസകള്‍ അനുവദിക്കും; ആശ്വാസത്തോടെ കുടിയേറ്റ കുടുംബങ്ങള്‍
ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നു. ഏപ്രില്‍ 17 മുതലാണ് പുതിയ ടെംപററി സ്‌പോണ്‍സേഡ് പാരന്റ് വിസ പ്രാബല്യത്തില്‍ വരുന്നത്. ഇതിനായി ഓസ്‌ട്രേലിയയിലെ സ്‌പോണ്‍സര്‍ക്ക് ഏപ്രില്‍ 17 മുതല്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ അറിയിച്ചിരിക്കുന്നത്. സബ്ക്ലാസ് 870 (സ്‌പോണ്‍സേഡ് പാരന്റ്

More »

ഓസ്‌ട്രേലിയ ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് അടച്ച് പൂട്ടി; കാരണം ഇറാനിലെ മൈഗ്രേഷന്‍ ഏജന്റുമാര്‍ ഈ ഓഫീസിലൂടെ നിയമവിരുദ്ധമായ വിസ സംഘടിപ്പിച്ച് കൊടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനാല്‍; ഓസ്‌ട്രേലിയന്‍ വിസ സിസ്്റ്റത്തിന്റെ വിശ്വാസ്യത ചോദ്യചിഹ്നമാകുന്നു
ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് ഓസ്‌ട്രേലിയ അടച്ച് പൂട്ടിയെന്ന് റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഈ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.  ചില മൈഗ്രേഷന്‍ ഏജന്റുമാര്‍ തെഹ്‌റാനിലെ ഈ എംബസി മുഖാന്തിരം നിയമവിരുദ്ധമായ രീതിയില്‍ ഓസ്‌ട്രേലിയന്‍ വിസകള്‍ സംഘടിപ്പിച്ചെടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ ഈ നീക്കം നടത്തിയിരിക്കുന്നത്.  ഇത്തരം

More »

ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ ഏപ്രില്‍ പത്തിന് പണിമുടക്കും; രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച് തൊഴിലാളിയൂണിയനുകള്‍; പരിതാപകരമായ സേവന-വേതന വ്യവസ്ഥകളോടുളള പ്രതിഷേധം ഇരമ്പുന്നു
ഏപ്രില്‍ പത്തിന് ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ റാലി നടത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  വിവിധ യൂണിയനുകളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.  തൊഴിലാളികള്‍ക്ക് നീതിപൂര്‍വകമായ വേതന സേവന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ്

More »

ഓസ്‌ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധനവ്; 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തി; 121,100 പേരുമായി ചൈന ഒന്നാം സ്ഥാനത്ത്; ന്യൂസിലാന്‍ഡും യുഎസും യുകെയും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍
ഓസ്‌ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ധനവ് അനുസ്യൂതം ഇപ്പോഴും തുടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.  2017ലെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ

More »

ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ട് ഇന്ത്യക്കാരനായ സിംഗ്; 20003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയ സിംഗിന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; ഓസ്‌ട്രേലിയക്കാരിയുമായി ഡൈവോഴ്‌സ് ആകാതെ വീണ്ടും വിവാഹം കഴിച്ച് പിആറും സിറ്റിസണ്‍ഷിപ്പും നേടി
തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന് ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സിംഗ് എന്ന് മാത്രമാണ് ഇയാളുടെ പേര് പുറത്ത് വന്നിരിക്കുന്നത്.2003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് സിറ്റിസണ്‍ഷിപ്പ് നഷ്ടമായത്. നിലവില്‍ 38 വയസുള്ള സിംഗ് ഓസ്‌ട്രേലിയയിലേക്ക്

More »

മെല്‍ബണിലെ മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ പിതാവ് അന്തരിച്ചു, സംസ്‌കാരം നാളെ 11 മണിക്ക് മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.
മെല്‍ബണ്‍: കുന്നപ്പിളളി ചെമ്മനം കാഞ്ഞിരംപാറയില്‍ അബ്രാഹം ചാക്കോ (87) നിര്യാതനായി.സംസ്‌കാരം മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. 01.03.2019 ന്  നിര്യാതനായ പരേതന്റെ ഭൗതീക ശരീരം 07.03.19 ന് വ്യാഴാഴ്ച വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരുന്നതും 08.03.2019, 9.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് മുളക്കുളം മണ്ണു കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ വ്യാജ മൈഗ്രേഷന്‍ ഏജന്റ് പിടിയില്‍; ഷംന സിംഗ് അറസ്റ്റിലായത് പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ വഞ്ചിച്ച കേസുകളില്‍; ഏപ്രില്‍ 17ന് കോടതി കയറ്റും
ഇന്ത്യന്‍ വംശജയായ വ്യാജ  മൈഗ്രേഷന്‍ ഏജന്റ് ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. ഷംന സിംഗ് എന്ന പേരിലറിയപ്പെടുന്ന തട്ടിപ്പുകാരിയാണ് പിടിയിലായിരിക്കുന്നത്. പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി നിരവധി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ചതിച്ച് ഇന്ത്യയിലേക്ക് മുങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ഷംന പിടിയിലായിരിക്കുന്നത്. താന്‍ ഒരു രജിട്രേഡ്

More »

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്.ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി അഞ്ഞൂറോളം വിമാന സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1700 ഓളം ഓസ്‌ട്രേലിയക്കാരും അവരുടെ

വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

വാടകക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അനാവശ്യമായി വീട് ഒഴിപ്പിക്കല്‍, ബോണ്ട് തുക അകാരണമായി തടഞ്ഞുവയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടം ; നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. മരിച്ച കുട്ടിയ്ക്ക് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ വൈകീട്ടാണ് അപകടം

റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു

റോബോഡെബ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനം ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി പുനപരിശോധിക്കുന്നു. ഇതിനായി ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയില്‍ പരാമര്‍ശം വന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു ; റിസര്‍വ് ബാങ്ക് അടുത്താഴ്ച യോഗം ചേരുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു. 2.8 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിലേക്കാണ് എത്തി നില്‍ക്കുന്നത്. നാണയപ്പെരുപ്പം 2 ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലെത്തിക്കുകയായിരുന്നു റിസര്‍വ് ബാങ്കിന്റെ

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനം ; പ്രധാനമന്ത്രിക്ക് തിരിച്ചടിയാകുന്നു

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനത്തില്‍ പ്രധാനമന്ത്രി പ്രതിസന്ധിയില്‍. ഗതാഗത മന്ത്രിയായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ആല്‍ബനീസ് 22 തവണ ക്വാണ്ടസ് മേധാവിയെ വിളിച്ച് ടിക്കറ്റുകള്‍ ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു