ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ വ്യാജ മൈഗ്രേഷന്‍ ഏജന്റ് പിടിയില്‍; ഷംന സിംഗ് അറസ്റ്റിലായത് പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ വഞ്ചിച്ച കേസുകളില്‍; ഏപ്രില്‍ 17ന് കോടതി കയറ്റും

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ വ്യാജ  മൈഗ്രേഷന്‍ ഏജന്റ് പിടിയില്‍; ഷംന സിംഗ് അറസ്റ്റിലായത് പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ വഞ്ചിച്ച കേസുകളില്‍; ഏപ്രില്‍ 17ന് കോടതി കയറ്റും
ഇന്ത്യന്‍ വംശജയായ വ്യാജ മൈഗ്രേഷന്‍ ഏജന്റ് ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. ഷംന സിംഗ് എന്ന പേരിലറിയപ്പെടുന്ന തട്ടിപ്പുകാരിയാണ് പിടിയിലായിരിക്കുന്നത്. പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി നിരവധി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ചതിച്ച് ഇന്ത്യയിലേക്ക് മുങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ഷംന പിടിയിലായിരിക്കുന്നത്. താന്‍ ഒരു രജിട്രേഡ് മൈഗ്രേഷന്‍ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതി തട്ടിപ്പുകള്‍ നടത്തിയത്.

സ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ ലീഗല്‍ സപ്പോര്‍ട്ട് സിസ്റ്റം ഷംനയുടെ ഓസ്‌ട്രേലിയയിലെ ബിസിനസ് 2017 ഏപ്രിലില്‍ ഡിരജിസ്‌ട്രേഷന് വിധേയമാക്കിയിരുന്നു. ഇവരെക്കുറിച്ച് ചുരുങ്ങിയത് രണ്ട് വിദേശ വിദ്യാര്‍ത്ഥികളെങ്കിലും ഓസ്‌ട്രേലിയന്‍ പോലീസിന് പരാതി സമര്‍പ്പിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ഷംനയെ വിക്ടോറിയ പോലീസ് അറസ്റ്റ് ചെയ്തത്.തട്ടിപ്പിലൂടെ വസ്തുവകകള്‍ സമ്പാദിക്കല്‍, താന്‍ ചെയ്യുന്ന കുറ്റത്തെ അവഗണിച്ച് പ്രവര്‍ത്തിക്കല്‍, ഒരു രജിസ്‌ട്രേഷന്‍ മൈഗ്രേഷന്‍ ഏജന്റ് എന്ന പേരില്‍ തെറ്റായി പ്രതിനിധീകരിക്കല്‍, മൈഗ്രേഷനായി റെപ്രന്‍സന്റേഷനായി ഫീസ് വാങ്ങള്‍ തുടങ്ങിയ ചാര്‍ജുകളാണ് ഷംനയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

റസ്റ്റിന് ശേഷം ഷംനയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ 17ന് മെല്‍ബണിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ഷംനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.39കാരിയായ ശ്രീലങ്കന്‍ സിറ്റിസണായ ചതുരിക ദിസനായകയായിരുന്നു 2017 സെപ്റ്റംബറില്‍ ഷംനയ്‌ക്കെതിരെ ആദ്യം പരാതി നല്‍കിയത്. ഓസ്‌ട്രേലിയയില്‍ ഫോറിന്‍ സ്റ്റുഡന്റായിരുന്ന ചതുരിക നിലവില്‍ ശ്രീലങ്കയിലേക്ക് മടങ്ങിയിരിക്കുകയാണ്.ഷംന മാര്‍ലീന്‍ ചരന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends