എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്.

മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും മസ്‌കും തമ്മില്‍ പോരട്ടം തുടരുകയാണ് .ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയയില്‍ ലഭ്യമല്ലെങ്കിലും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് കാണാനാകും.

ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് എതിരാണ് മസ്‌കിന്റെ നിലപാട്.

ഇലോണ്‍ മസ്‌കിന്റെ നിലപാട് നിരാശാജനകമാണെന്ന് പറഞ്ഞ പ്രതിപക്ഷം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു ഓര്‍മ്മിപ്പിച്ചു.

Other News in this category

4malayalees Recommends