വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍
വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ സൈറ്റായ ഫൈന്ററാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ജീവിത ചെലവ് വര്‍ദ്ധിച്ചത് പലരുടേയും ജീവിതത്തെ ബാധിച്ചു. വിലക്കയറ്റം മൂലം 52 ശതമാനം ഓസ്‌ട്രേലിയക്കാര്‍ മാനസികമായും ബുദ്ധിമുട്ടുകയാണ്. ഉറക്ക കുറവും പെട്ടെന്നുള്ള വാര്‍ദ്ധക്യവും കുടുംബ സുഹൃത്ത് ബന്ധങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു കാരണമായി. പണപ്പെരുപ്പം മൂലം കടുത്ത തീരുമാനങ്ങളുമായി സര്‍ക്കാരും മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ വിലക്കയറ്റം ജനത്തിന്റെ നടുവൊടിക്കുകയാണ്.

Other News in this category



4malayalees Recommends