മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി
കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന രേഖപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍.

രാജ്യത്തിന്റെ ജനസംഖ്യയില്‍ റെക്കോര്‍ഡ് 660,000 അല്ലെങ്കില്‍ 2.5% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 26.8 മില്ല്യണിലേക്ക് വളര്‍ന്നതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

റെക്കോര്‍ഡ് നെറ്റ് ഓവര്‍സീസ് മൈഗ്രേഷനാണ് ഇതിലേക്ക് നയിച്ചത്. 548,000 ആണ് ഇക്കുറി നെറ്റ് മൈഗ്രേഷന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൈഗ്രേഷന്‍ ഉയര്‍ന്ന നിലയില്‍ നിന്ന സ്ഥലങ്ങളിലാണ് വാടകയും കുതിച്ചുയര്‍ന്നതെന്ന് റിസേര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.

ആഭ്യന്തര മൈഗ്രേഷനും, വിദേശ മൈഗ്രേഷനും വാടക വിപണിയില്‍ സ്വാധീനം ചെലുത്തുന്നതായാണ് കണ്ടെത്തിയത്. ഹൗസിംഗ് മേഖലയില്‍ വിലകളും, വാടകയും സ്വാധീനിക്കാന്‍ ഇത് ഇടയാക്കുന്നു.

Other News in this category



4malayalees Recommends