ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം  ; നിയമം നിലവില്‍ വന്നു
ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന് കഴിയും.

യുവാക്കളില്‍ കൂടി വരുന്ന കുറ്റകൃത്യങ്ങള്‍ തടയാനാണ് പുതിയ നിയമം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കത്തി വില്‍ക്കുന്നതും നിയമ വിരുദ്ധമാകും.

കഴിഞ്ഞ മാസം ആറു പേരുടെ മരണത്തിനിടയാക്കിയ ഷോപ്പിങ് മാള്‍ ആക്രമണത്തിന് ശേഷം സര്‍ക്കാരും പൊലീസും കൂടുതല്‍ ജാഗ്രതയിലാണ്. ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പ്രീമിയര്‍ പറഞ്ഞു.

Other News in this category



4malayalees Recommends