ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും
13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ.

മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ യോഗം ചേര്‍ന്നത്.

പണപ്പെരുപ്പം താഴുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി വേഗത കുറഞ്ഞ നിലയിലാണ് ഇത് കുറയുന്നതെന്ന് ബോര്‍ഡ് ചൂണ്ടിക്കാണിച്ചു.

സാമ്പത്തിക സാഹചര്യം അനിശ്ചിതാവസ്ഥയിലാണ് തുടരുന്നതെന്ന് ആര്‍ബിഎ മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പം സാധാരണ നിലയിലേക്ക് മടങ്ങുന്നത് അത്ര എളുപ്പമാകില്ലെന്ന് സമീപകാല കണക്കുകള്‍ പറയുന്നു.

പണപ്പെരുപ്പം ലക്ഷ്യമിട്ട നിലയിലേക്ക് സുനിശ്ചിതമായ സമയത്ത് മടങ്ങിയെത്താന്‍ നടപടി തുടരേണ്ടത് ആവശ്യമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. നവംബറില്‍ നടത്തിയ നിരക്ക് വര്‍ദ്ധനയ്ക്ക് ശേഷം ഇത് നിലനിര്‍ത്തുന്നത് പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയിലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം എംപ്ലോയ്‌മെന്റ് ശക്തമായി നിലനില്‍ക്കുകയും, പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്നതിനാല്‍ നിരക്ക് വീണ്ടും വര്‍ദ്ധിക്കാനും സാധ്യത നിലനില്‍ക്കുന്നു.

Other News in this category



4malayalees Recommends