ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍
ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍.

ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത്

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഈ വര്‍ഷം 25 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

നിയമ പ്രകാരം കേസെടുക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക പീഡന കേസുകളില്‍ ശക്തമായ നടപടികള്‍ എടുക്കാത്തത് തിരിച്ചടിയാകുകയാണ്. പലപ്പോഴും ഇര ക്രൂരമായി ആക്രമിക്കപ്പെടുകയാണ് . വീടുകളില്‍ ക്രൂര പീഡനത്തിന് ഇരയാകുന്നവര്‍ നിരവധിയാണ് , പൊലീസ് ഇക്കാര്യത്തില്‍ നിയമ വ്യവസ്ഥകള്‍ പരിശോധിച്ചുവരികയാണ്. ജാമ്യ വ്യവസ്ഥയിലെ ഇളവുകളിലും നടപടിയുണ്ടാകും

Other News in this category



4malayalees Recommends