സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം
സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അനുസ്മരിച്ചു ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എല്ലാവരോടും സ്‌നേഹം, ആരോടും വിദ്വേഷമില്ല എന്നെഴുതിയ ബാനറിന് കീഴിലാണ് ഫറാസ് അനുസ്മരണം നടന്നത്

ആക്രമണം തടയുന്നതിനിടെ പരുക്കേറ്റ മറ്റൊരു സുരക്ഷാ ജീവനക്കാരനായ മുഹമ്മദ് താഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആക്രമണം നടന്ന സ്ഥലത്തേക്കോടിയ താഹിറുമായി അവസാനമായി സംസാരിച്ചത് മുഹമ്മദ് താഹ ആയിരുന്നു.

ബുധനാഴ്ച 31 വയസു തികയുമായിരുന്ന താഹിര്‍ ജോലിയുടെ ആദ്യ ദിനത്തിലായിരുന്നു ബീച്ച് സൈഡ് ബോണ്ടിയിലെ വെസ്റ്റ് ഫീല്‍ഡ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറു പേരാണ് മരിച്ചത്. ആറു പേരെ കുത്തി കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവച്ചു കൊല്ലുകയായിരുന്നു ഏപ്രില്‍ 13 ന് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends