പലിശ നിരക്ക് കൂട്ടിയില്ല, പക്ഷെ മുന്നറിയിപ്പുണ്ട്! പണപ്പെരുപ്പം കൂടുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ആര്‍ബിഎ; ഗവര്‍ണര്‍ നല്‍കുന്ന സൂചനകളുടെ ലക്ഷ്യമെന്ത്?

പലിശ നിരക്ക് കൂട്ടിയില്ല, പക്ഷെ മുന്നറിയിപ്പുണ്ട്! പണപ്പെരുപ്പം കൂടുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ആര്‍ബിഎ; ഗവര്‍ണര്‍ നല്‍കുന്ന സൂചനകളുടെ ലക്ഷ്യമെന്ത്?
പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഇക്കാര്യം പ്രഖ്യാപിച്ച ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക് ഭാവിയില്‍ ഈ നീക്കം ആവശ്യമായി വന്നാല്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

നിലവിലെ നിരക്കായ 4.35 ശതമാനത്തില്‍ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ 14-ാം തവണയും ഇത് കൂട്ടുന്ന കാര്യത്തില്‍ ചര്‍ച്ചയും നടന്നു.

'ഇനിയും മുറുക്കേണ്ട ആവശ്യം തോന്നുന്നില്ല. എന്നിരുന്നാലും പൂര്‍ണ്ണമായും തള്ളുന്നില്ല, ആവശ്യമായി വന്നാല്‍ അത് ചെയ്യും. പണപ്പെരുപ്പം തുടര്‍ച്ചയായി നിലകൊള്ളുന്ന സാഹചര്യത്തില്‍ പ്രവചനങ്ങള്‍ക്ക് അതീതമായി ഉയര്‍ന്നാല്‍ വീണ്ടും കടുപ്പിക്കും', ഗവര്‍ണര്‍ വ്യക്തമാക്കി.

14-ാം തവണയും പലിശ വര്‍ദ്ധിപ്പിക്കുന്ന കാര്യം പല തവണ ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ഇതോടെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യം നിരീക്ഷിച്ച് പ്രവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് ആര്‍ബിഎ നല്‍കുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ മുന്നറിയിപ്പിലൂടെ ഡിമാന്‍ഡിന് തടയിട്ട് പണപ്പെരുപ്പം ഉയരാതെ നിയന്ത്രിച്ച് നിര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഡിസംബര്‍ വരെ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

Other News in this category



4malayalees Recommends