രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം

രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം
രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന 'ബവല്‍ ക്യാന്‍സര്‍' സ്ഥിരീകരണം നടത്തി എന്‍എസ്ഡബ്യു എംപി.

ലിബറല്‍ എംപി മാറ്റ് ക്രോസാണ് സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ താന്‍ ചികിത്സയ്ക്കായി ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്.

'ഓരോ വര്‍ഷവും ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന ശരാശരി 150,000 ഓസ്‌ട്രേലിയക്കാരില്‍ ഒരാളായി ഞാനും മാറി. അല്ലെങ്കില്‍ ശരാശരി ഓരോ ആഴ്ചയും ബവല്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന 300 ഓസ്‌ട്രേലിയക്കാരില്‍ ഒരാള്‍', 39-കാരനായ എംപി പറഞ്ഞു.

'ഞെട്ടല്‍, ഭയം, എനിക്ക് സംഭവിക്കാന്‍ ഇടയില്ല എന്നതൊക്കെ തന്നെയായിരുന്നു ആദ്യ പ്രതികരണം. എന്നിരുന്നാലും ഇത് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ ഇപ്പോള്‍ നന്ദിയുണ്ട്', എംപി വ്യക്തമാക്കി.

തന്റെ നിരവധി കുടുംബാംഗങ്ങള്‍ കുടലിന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച ചരിത്രമുണ്ടെന്ന് ക്രോസ് വെളിപ്പെടുത്തി. ക്യാന്‍സറിന് വേര്‍തിരിവില്ല. അതിനാല്‍ എല്ലാവരും ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ലൈഫ്ബ്ലഡ് ഡോണറാകാനും, ആരോഗ്യ പരിശോധനകള്‍ ജാഗ്രതയോടെ നടത്താനുമാണ് എംപിയുടെ ഉപദേശം.

Other News in this category



4malayalees Recommends