Indian
കര്‍ണാടകയില്‍ മകന്‍ ഒളിച്ചോടിയതിന് മാതാവിനെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചതിനുശേഷം കെട്ടിയിട്ട് മര്‍ദിച്ച് ക്രൂരത. കര്‍ണാടകയിലെ ബെലഗാവിലാണ് സംഭവം. മകന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മാതാവിനെ ആക്രമിച്ചത്. ഞായറാഴ്ച നടന്ന സംഭവം ഇന്നാണ് പുറംലോകം അറിയുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയും യുവാവും ഒളിച്ചോടിയത്. മര്‍ദനത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ തുടരുകയാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് വ്യക്തമാക്കി. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഖേദം പ്രകടിപ്പിച്ചു. കേസില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായതാണ് വിവരം. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. 18വയസുകാരിയായ യുവതി ഒളിച്ചോടിയ വിവരം അറിഞ്ഞയുടന്‍ ഇവരുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തുകയും വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും വീട്
ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയുംമുമ്പേ 'ചില പോരാട്ടങ്ങള്‍ പരാജയപ്പെടാനുള്ളതാണെന്ന' പോസ്റ്റുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവെന്നും സിബല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ''ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍
കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ സ്ഥാപനത്തില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ. രാവും പകലുമായി നടന്ന നോട്ട് എണ്ണല്‍ പ്രവൃത്തി പൂര്‍ത്തിയായി. 80 ഓളം ഉദ്യോഗസ്ഥര്‍ ഒന്‍പതു സംഘങ്ങളായി തിരിഞ്ഞ് അഞ്ച് ദിവസംകൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. രാജ്യത്ത് ഒരു സ്ഥാപനത്തില്‍നിന്ന് ഇത്രയധികം പണം പിടികൂടുന്നത് ആദ്യമാണെന്നാണ് ആദായനികുതി വകുപ്പ്
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ആര്‍ട്ടിക്കിള്‍ ഭരണഘടനാ അസംബ്‌ളിയുടെ കാലത്തുണ്ടാക്കിയ ഒരു താല്‍ക്കാലിക സംവിധാനമായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മു കാശ്മീരിനില്ലന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന അഞ്ചംഗ ബഞ്ച് വ്യക്തമാക്കി. ജമ്മു കാശ്മീരിന്
കള്ളപ്പണത്തെക്കുറിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു മുമ്പെഴുതിയ ട്വീറ്റ് വൈറലാകുന്നു. സാഹുവില്‍ നിന്ന് ഇതുവരെ 351 കോടി രൂപയുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് പിടികൂടിയത്. ഈ സാഹചര്യത്തിലാണ് സാഹുവിന്റെ കഴിഞ്ഞ വര്‍ഷത്തെ ട്വീറ്റ് വൈറലാകുന്നത്. 2022 ആഗസ്റ്റ് 12നായിരുന്നു സാഹുവിന്റെ പോസ്റ്റ്. നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ ഹൃദയം
ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മേജാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. അമ്മ കമലാദേവി (65) മകന്‍ ദിനേശ് പാസിയുടെ (35) പേരിലേക്ക് ഭൂമി എഴുതി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച പൊലീസ് സത്യമറിഞ്ഞപ്പോള്‍ ഞെട്ടി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. 20കാരനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഡിസംബര്‍ 7 ന് മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും വസായിയിലെ ഫാദര്‍വാഡി സ്വദേശി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡിസംബര്‍ എട്ടിനാണ് മിസ്സിംഗ് കേസ് പൊലീസ് രജിസ്റ്റര്‍
ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മ്മിച്ച് തട്ടിപ്പ്. ഒന്നരവര്‍ഷം കൊണ്ട് വ്യാജ ടോള്‍ പ്ലാസയിലൂടെ തട്ടിപ്പുകാര്‍ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. അഹമ്മദാബാദ്മണ്ഡാവി ദേശീയപാത എന്‍എച്ച് 8 എ യില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈല്‍സ്
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്തതിന് ഭര്‍തൃസഹോദരന്‍ മര്‍ദിച്ചതായി 30 കാരിയായ മുസ്ലീം യുവതിയുടെ പരാതി. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യുവതിയെ സന്ദര്‍ശിച്ചു. ശനിയാഴ്ച ചൗഹാന്‍ യുവതിയെ ഭോപ്പാലിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു. പരാതിക്കാരിയായ സമീനബിയുടെ