80 ഉദ്യോഗസ്ഥര്‍ അഞ്ചു ദിവസമായി എണ്ണി തിട്ടപ്പെടുത്തിയത് 351 കോടി രൂപ ; കോണ്‍ഗ്രസ് എംപിയുടെ സ്ഥാപനങ്ങളില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കള്ളപ്പണമിടപാടുകള്‍

80 ഉദ്യോഗസ്ഥര്‍ അഞ്ചു ദിവസമായി എണ്ണി തിട്ടപ്പെടുത്തിയത് 351 കോടി രൂപ ; കോണ്‍ഗ്രസ് എംപിയുടെ സ്ഥാപനങ്ങളില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കള്ളപ്പണമിടപാടുകള്‍
കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ സ്ഥാപനത്തില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ. രാവും പകലുമായി നടന്ന നോട്ട് എണ്ണല്‍ പ്രവൃത്തി പൂര്‍ത്തിയായി. 80 ഓളം ഉദ്യോഗസ്ഥര്‍ ഒന്‍പതു സംഘങ്ങളായി തിരിഞ്ഞ് അഞ്ച് ദിവസംകൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. രാജ്യത്ത് ഒരു സ്ഥാപനത്തില്‍നിന്ന് ഇത്രയധികം പണം പിടികൂടുന്നത് ആദ്യമാണെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.

പിടികൂടിയ പണത്തിന് രേഖകളില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ അനുമാനം. മദ്യവില്‍പ്പന വഴി ലഭിച്ച പണമാണിതെന്നാണ് നിഗമനം. അതേസമയം സംഭവത്തില്‍ ധീരജ് പ്രസാദ് സാഹുവോ കമ്പനി അധികൃതരോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എംപി ഒളിവിലാണെന്ന റിപ്പോര്‍ട്ടുമുണ്ട്. ഒഡീഷയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ധീരജ് പ്രസാദ് സാഹു ജാര്‍ഖണ്ഡില്‍ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Congress MP Linked to ₹290 Crore Black Money Haul

ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഈ മാസം ആറിനാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ഞായറാഴ്ച കമ്പനിയുടെ പ്രമോട്ടര്‍മാരിലേക്കും പരിശോധന നീണ്ടു. കൂടാതെ, ജാര്‍ഖണ്ഡിലെ കേന്ദ്രങ്ങളിലും സാഹുവിന്റെ വസതിയിലും പരിശോധന നടന്നു. നികുതി വെട്ടിപ്പ്, അനധികൃത ഇടപാട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.

ഒഡീഷയിലെ വിവിധ ബാങ്കുകളിലേക്ക് പണം മാറ്റാനായി 200 ബാഗുകളും ട്രങ്കുകളും ഉദ്യോഗസ്ഥ!ര്‍ക്ക് ആവശ്യമായി വന്നു. മറ്റിടങ്ങളില്‍ നടത്തിയ പരിശോധയില്‍ 10 അലമാരകളില്‍നിന്ന് കൂടി പണം പിടികൂടിയതോടെ സുരക്ഷയ്ക്കും മറ്റുമായി 200 പേരുള്‍പ്പെടുന്ന ഒരു സംഘത്തെ കൂടി ആദായിനികുതി വകുപ്പ് അധികമായി നിയോഗിച്ചു. വിവിധ ബാങ്കുകളില്‍നിന്ന് 40 ഓളം നോട്ടെണ്ണല്‍ മെഷീനുകള്‍ എത്തിച്ചാണ് പണം എണ്ണിത്തീര്‍ത്തത്.

Other News in this category



4malayalees Recommends