കാശ്മീരിന് പ്രത്യേക പദവിയില്ല, 370ാം വകുപ്പ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു, മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഒരുഅധികാരവും ജമ്മുകാശ്മീരിനില്ല
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ആര്‍ട്ടിക്കിള്‍ ഭരണഘടനാ അസംബ്‌ളിയുടെ കാലത്തുണ്ടാക്കിയ ഒരു താല്‍ക്കാലിക സംവിധാനമായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മു കാശ്മീരിനില്ലന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന അഞ്ചംഗ ബഞ്ച് വ്യക്തമാക്കി.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെതിരെയുള്ള അപ്പീലുകളിന്മേല്‍ ആണ് സൂപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനക്ക് കീഴിലുള്ള പരമാധികാരംമാത്രമേ ജമ്മു കാശ്മീരിനുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 ഒരു സ്ഥിരം സംവിധാനമായിരുന്നില്ല. ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ കാശ്മീരിന് പരമാധികാരം ഉണ്ടായിരുന്നില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാശ്മീരിലെ നിയമസഭയുടെ ശുപാര്‍ശ ഇല്ലാതെ തന്നെ കേന്ദ്ര സര്‍ക്കാരിന് 370ാം വകുപ്പ് റദ്ദാക്കാന്‍ കഴിയുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. രാഷ്ടപ്രതി ഇതിനുള്ള അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേ സമയം രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപടാന്‍ കഴിയില്ലന്നും സുപ്രീം കോടതി പറഞ്ഞു