ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുറവ്; ആരുടെ ഫോണും പോലീസിന് പിടിച്ചെടുത്ത് എപ്പോഴും പരിശോധിക്കാമെന്ന നിയമം ഫലം കാണുന്നു; വാട്‌സാപ്പും ഫേസ്ബുക്കും ചെക്ക് ചെയ്യാന്‍ മുന്‍കൂട്ടി അപ്രൂവല്‍ വേണ്ടെന്ന നിയമം കുറ്റവാളികളില്‍ ഭയമുണ്ടാക്കുന്നു

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുറവ്; ആരുടെ ഫോണും പോലീസിന് പിടിച്ചെടുത്ത് എപ്പോഴും പരിശോധിക്കാമെന്ന നിയമം ഫലം കാണുന്നു; വാട്‌സാപ്പും ഫേസ്ബുക്കും ചെക്ക് ചെയ്യാന്‍ മുന്‍കൂട്ടി അപ്രൂവല്‍ വേണ്ടെന്ന നിയമം കുറ്റവാളികളില്‍ ഭയമുണ്ടാക്കുന്നു

ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ ആക്‌സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞ മാസം പാസാക്കിയത് ഫലം കണ്ട് തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് ഈ നിയമം പാസാക്കിയതിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഒരു മാസത്തിനിടെ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്ന് രാജ്യമാകമാനമുള്ള വിവിധ പോലീസ് സേനകളില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് കാട്ടുന്നു.



ഫെഡറല്‍ ഗവണ്‍മെന്‍ര് മുന്നോട്ട് വച്ച് നിയമത്തിന് യാതൊരു വിധത്തിലുമുള്ള ഭേദഗതിയുമില്ലാതെ ലേബറും പിന്തുണയേകുകയായിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളും പ്രതിഷേധവും രാജ്യമാകമാനം ശക്തമാവുകയു ം ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് വാട്‌സാപ്പ് അടക്കമുള്ള എന്‍ക്രൈപ്റ്റഡ് കമ്യൂണിക്കേഷനുകളില്‍ പോലും ആളുകളുടെ അനുവാദമില്ലാതെ ഇടപെടാന്‍ അധികൃതര്‍ക്ക് സാധിക്കും. ഇത് പ്രകാരം ഇന്റലിജന്‍സ് ഒഫീഷ്യലുകള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്‌ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ സാധിക്കും. ഇതിനെ തുടര്‍ന്ന് സ്വകാര്യതയ്ക്കുള്ള അവകാശമാണോ അതല്ല ദേശീയ സുരക്ഷിതത്വമാണോ പ്രധാനം എന്ന വിഷയത്തെ ചൊല്ലി കടുത്ത ചര്‍ച്ചക്കാണ് രാജ്യമാകമാനം തിരികൊളുത്തപ്പെട്ടിട്ടുമുണ്ട്.

പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ തീവ്രവാദ ആക്രമണങ്ങളില് നിന്നും സംരക്ഷിക്കാനാവുമെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കാരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതാണ് പുതിയ നിയമമെന്നാണ് അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റിയന്‍ പോര്‍ട്ടര്‍ അടക്കം ഈ നിയമത്തെ പിന്തുണക്കുന്നവര്‍ വാദിക്കുന്നത്. അതായത് തീവ്രവാദികള്‍ വാട്‌സാപ്പിലൂടെയും മറ്റും നടത്തുന്ന ആശയവിനിമയത്തെയും ആക്രമണ ആസൂത്രണത്തെയും നേരത്തെ കണ്ടെത്താനും അട്ടിമറിക്കാനും ഇതിലൂടെ ലോ എന്‍ഫോഴ്‌സ്‌മെന്റിന് സാധിക്കുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. സിഗ്നല്‍, വാട്‌സാപ്പ്, വിക്കര്‍ തുടങ്ങിയ എന്‍ക്രൈപ്റ്റഡ് മാര്‍ഗങ്ങളിലൂടെയാണ് തീവ്രവാദികള്‍ ആക്രമങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാസൂത്രണത്തിന് വേണ്ടിയുള്ള ആശയവിനിമയം നടത്തുന്നതെന്ന് വ്യക്തമായതോടെയാണ് ഈ നിയമത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. പുതിയ നിയമത്തിലൂടെ പോലീസിനും മറ്റും ആളുകളുടെ ഡിവൈസുകള്‍ നേരിട്ട് പരിശോധിക്കാനും തെളിവുകള്‍ ശേഖരിക്കാനും അനായാസം സാധിക്കുന്നതാണ്. ഇതിനായി മുന്‍കൂട്ടി അനുയോജ്യമായ അപ്രൂവല്‍ വാങ്ങേണ്ടി വരില്ല.

എന്നാല്‍ പുതിയ നിയമം ആളുകളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നാണ് ഇതിനെ എതിര്‍ക്കുന്ന പ്രൈവസി ഗ്രൂപ്പുകള്‍ വാദിക്കുന്നത്. ടെക് ഗ്രൂപ്പുകള്‍, വിദഗ്ധര്‍, ഓസ്‌ട്രേലിയന്‍ സെനറ്റര്‍മാരില്‍ ചിലര്‍ എന്നിവര്‍ പുതിയ നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. ടെക് ഭീമന്‍മാരായ ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, തുടങ്ങിയവരടക്കം ഇതിനെതിരെ മുന്നോട്ട് വന്നിരിക്കുന്നു. പുതിയ നിയമം നടപ്പിലാക്കിയാല്‍ അത് ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യത, ഓണ്‍ലൈന്‍ സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയാണെന്നും അവര്‍ മുന്നറിയിപ്പേകുന്നു.


Other News in this category



4malayalees Recommends