ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധരാകുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രക്രിയ ത്വരിതപ്പെടുത്തും;ഗ്രാമങ്ങളിലെ ബിസിനസുകള്‍ക്ക് കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹായിക്കും

ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധരാകുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രക്രിയ ത്വരിതപ്പെടുത്തും;ഗ്രാമങ്ങളിലെ ബിസിനസുകള്‍ക്ക് കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹായിക്കും
ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രൊസസ് ത്വരിതപ്പെടുത്താന്‍ അധികൃതര്‍ സന്നദ്ധമാകുന്നു. ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 19.4 മില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഈ പദ്ധതിയുടെ ഭാഗമായി ഇത്തരം വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലുള്ള എംപ്ലോയര്‍മാരായിരിക്കും.

ഇത്രയും ഭീമമായ തുക നാല് വര്‍ഷത്തിനിടെയായിരിക്കും ഉപയോഗിക്കുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ഓസ്‌ട്രേലിയയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് പോവുകയും കൂടുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അവിടങ്ങളിലെ ബിസിനസുകളെ സഹായിക്കുകയും ചെയ്യും. 19.4 മില്യണ്‍ ഡോളര്‍ പ്ലാന്‍ പുതിയ കരാറുകള്‍ മുന്നോട്ട് വയ്ക്കുകയും അതിലൂടെ പ്രദേശത്തുകാര്‍ക്ക് കൂടുതല്‍ വിദേശതൊഴിലാളികളെ ഹയര്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

പുതിയ നീക്കത്തിന്റെ ഭാഗമായി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സില്‍ നിന്നുമുള്ള ഒഫീഷ്യലുകള്‍പ്രാദേശിക എംപ്ലോയര്‍മാരെ കാണുന്നതായിരിക്കും. ഇവിടങ്ങളിലെ കുടിയേറ്റ അവസരങ്ങളെ കുറിച്ച് അവര്‍ അന്വേഷിക്കുകയും പ്രാദേശിക തൊഴിലാളി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും. ഈ പദ്ധതി പ്രകാരം കുടിയേറ്റക്കാര്‍ക്ക് പിആര്‍ അനുവദിക്കുന്നതിന് മുമ്പ് അവര്‍ അഞ്ച് വര്‍ഷം പ്രാദേശിക ഏരിയകളില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറയുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കുടിയേറ്റം അധികരിച്ചിരിക്കുന്നതിനാല്‍ അത് വെട്ടിക്കുറച്ച് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമെന്നും പകരം പ്രാദേശിക ഏരിയകൡലേക്കും ചെറു നഗരങ്ങൡലേക്കുമുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുമെന്നുമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends