വിക്ടോറിയ ഗവണ്‍മെന്റ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യും;സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം, എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ് ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് ഇഒഐ ഏര്‍പ്പെടുത്തും

വിക്ടോറിയ ഗവണ്‍മെന്റ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യും;സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം,  എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ്  ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് ഇഒഐ ഏര്‍പ്പെടുത്തും
ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യുന്നുവെന്ന് വിക്ടോറിയ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതിന് പുറമെ സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം, സബ്ക്ലാസ് 188- എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ് ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനാല്‍ ഈ പ്രതിപാദിച്ചിരിക്കുന്ന വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടി വരും.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സിന്റെ സ്‌കില്‍സെലക്ട് സിസ്റ്റത്തിലൂടെയാണിത് സമര്‍പ്പിക്കേണ്ടത്. വിക്ടോറിയ സ്‌റ്റേറ്റ് നോമിനേഷനായുള്ള അപേക്ഷകന്റെ താല്‍പര്യത്തെയാണ് പ്രസ്തുത എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രതിഫലിപ്പിക്കുന്നത്.പുതിയ നീക്കമനുസരിച്ച് ഇനി മുതല്‍ അപേക്ഷകര്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കുന്നതിനായി വിക്ടോറിയ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമില്‍ നോട്ടിഫൈ ചെയ്യേണ്ടതില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് മുമ്പ് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിച്ചവര്‍ ഇപ്പോള്‍ വീണ്ടും പുതുതായി ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ അത്തരക്കാരെ വിക്ടോറിയ നോമിനേഷനായി പരിഗണിക്കുകയുള്ളുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. സബ്ക്ലാസ് 188-സിഗ്നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ സ്ട്രീമിലാണ് മറ്റൊരു ശ്രദ്ധേയമാ മാറ്റം വരുത്തിയിരിക്കുന്നത്. ഈ മാസം 18 മുതല്‍ മേല്‍പ്പറഞ്ഞ വിസക്കുള്ള ഇന്‍വിറ്റേഷനുകളും ക്ഷണിച്ചിട്ടുണ്ട്. ഈ വിസക്കായുള്ള സ്റ്റേറ്റ് നോമിനേഷന്‍ അപ്ലിക്കേഷനുകള്‍ വിക്ടോറിയ അസെസ് ചെയ്യാന്‍ ആരംഭിക്കുന്നുന്നുണ്ട്. എന്നാല്‍ ഈ വിസ പ്രൊസസ് ചെയ്യുന്നതില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല.

Other News in this category



4malayalees Recommends