ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നു;മുഖ്യമായും എംപ്ലോയറെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണികളേറെ; ആര്‍എസ്എംഎസ് വിസ അപേക്ഷകള്‍ നിരസിക്കുന്നതിന് സാധ്യതയേറെ

ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നു;മുഖ്യമായും എംപ്ലോയറെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണികളേറെ; ആര്‍എസ്എംഎസ് വിസ അപേക്ഷകള്‍ നിരസിക്കുന്നതിന് സാധ്യതയേറെ
ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റീജിയണ്‍ സ്‌പോര്‍സേഡ് മൈഗ്രേഷന്‍ സ്‌കീമിന് (ആര്‍എസ്എംഎസ്) കീഴില്‍ പിആറിന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷകള്‍ വന്‍ തോതില്‍ തള്ളപ്പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍ ലഭിക്കുന്നത് മുഖ്യമായും ആശ്രയിച്ചിരിക്കുന്ന എംപ്ലോയറെ ആയതിനാല്‍ ഈ വിസകള്‍ ലഭിക്കുന്നതിന് പ്രശ്‌നങ്ങളേറെ നേരിടുന്നുവെന്നാണ് ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ വിശ്വസിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്ക് ചേരാനായി നിരവധി പേര്‍ വിസക്ക് അപേക്ഷിക്കുകയും അത് പ്രൊസസിംഗ് വേളയിലായ സമയത്ത് തങ്ങളുടെ സ്ഥാപനം മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നവരുമേറെയുണ്ട്. ഇതിനെ തുടര്‍ന്ന് ആര്‍എസ്എംഎസ് വിസകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന് വന്‍ സാധ്യതയേറുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു.

ആര്‍എസ്എംഎസ് വിസകള്‍ക്കുള്ള കൂടുതല്‍ കാത്തിരിപ്പ് സമയവും പ്രശ്‌നം വഷളാക്കുന്നു. ഇത്തരത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്ന സമയത്ത് എംപ്ലോയര്‍ തന്റെ ബിസിനസ് അല്ലെങ്കില്‍ സ്ഥാപനം അടച്ച് പൂട്ടാനോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് വില്‍ക്കാനോ ഉള്ള സാധ്യതയേറുകയാണ് ചെയ്യുന്നത്.ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് മൂലം നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ട ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ലഭിക്കാത്തരുമേറെയുണ്ട്. ഇത്തരത്തില്‍ പെട്ട് കഷ്ടപ്പെടുന്നവരുടെ പ്രതിനിധിയാണ് ചൈനീസുകാരിയായ വെയ് ചെന്‍ എന്ന 29കാരി.

സിഡ്‌നിയിലെ ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ ജൂനിയര്‍ ഷെഫായി ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ചെന്‍ ഇവിടേക്ക് വന്നത്. എന്നാല്‍ ഇപ്പോഴും ഇവിടെ ഒരു ഇന്റസ്ട്രി ട്രെയിനി സ്റ്റാറ്റസിലാണ് ചെന്‍ കഴിഞ്ഞ് കൂടാന്‍ നിര്‍ബന്ധിതയായിരിക്കുന്നത്. കുറച്ച് മുമ്പ് പെര്‍ത്തിലെ ഒരു റസ്റ്റോറന്റില്‍ പരിചയസമ്പന്നരായ സ്റ്റാഫുകളുടെ കുറവുണ്ടെന്ന് പറഞ്ഞ് ചെന്നിനെ അവിടേക്ക് മാറ്റിയിരുന്നു. 2015ല്‍ തന്റെ എംപ്ലോയര്‍ ചെന്നിനെ ആര്‍എസ്എംഎസിന് കീഴിലായിരുന്നു പിആറഇനായി സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള സ്റ്റാറ്റസ് ചെന്നിന് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നതാണ് ദുഖകരമായ കാര്യം.

Other News in this category



4malayalees Recommends