ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തി;രാജ്യത്തെ പെര്‍മനന്റ് ഇമിഗ്രന്റുകള്‍ 832,560 പേര്‍; ജനസംഖ്യയില്‍ 1.6 ശതമാനം പെരുപ്പം; 2017 മായി താരതമ്യപ്പെടുത്തുമ്പോള്‍ 7.1 ശതമാനം വര്‍ധനവ്

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തി;രാജ്യത്തെ പെര്‍മനന്റ് ഇമിഗ്രന്റുകള്‍ 832,560 പേര്‍; ജനസംഖ്യയില്‍ 1.6 ശതമാനം പെരുപ്പം; 2017 മായി താരതമ്യപ്പെടുത്തുമ്പോള്‍ 7.1 ശതമാനം വര്‍ധനവ്
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം 832,560 പേരാണ് ഓസ്‌ട്രേലിയയല്‍ പെര്‍മനന്റ് ഇമിഗ്രന്റുകളായെത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ജനസംഖ്യയില്‍ 1.6 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. വികസിതലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവിലൊന്നാണിത്. യുഎസ്, യുകെ എന്നിവിടങ്ങളിലെ ജനസംഖ്യാ വര്‍ധനവിനേക്കാള്‍ ഇരട്ടിയാണിത്.

2051ല്‍ ഓസ്‌ട്രേലിയന്‍ ജനസംഖ്യ 23 മില്യണും 25 മില്യണും ഇടയിലെത്തുമെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 25 മില്യണിലെത്തിയിരുന്നു. എബിഎസ് നിരത്തിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലുള്ളത് 832,560 പെര്‍മനന്റ് ഇമിഗ്രന്റുകളാണുള്ളത്. 2017ലെ ഇമിഗ്രന്റുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 7.1 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

539,000 പെര്‍മനന്റ് മൈഗ്രന്റുകളുടെ ഇന്‍ടേക്കുമായി 2017ല്‍ ഓസ്‌ട്രേലിയയില്‍ ഇക്കാര്യത്തില്‍ റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിരുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലെ നെറ്റ് മൈഗ്രേഷന്‍ 291,250 ലെത്തിയിരുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നെറ്റ് മൈഗ്രേഷനാണിത്.എബിഎസ് നിരത്തുന്ന കണക്ക് പ്രകാരം ഓസ്‌ട്രേലിയയില്‍ 2016ല്‍ 1.5 മില്യണ്‍ ടെംപററി റെസിഡന്റുമാരാണുള്ളത്. ഇവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ അഥവാ 27 ശതമാനം പേരും സിഡ്‌നിയിലാണ് ജീവിക്കുന്നത്. മെല്‍ബണില്‍ 24 ശതമാനം പേരും ബ്രിസ്ബാനില്‍ 14 ശതമാനം പേരുമാണുള്ളത്.ഇമിഗ്രേഷന്‍ ഇന്‍ടേക്ക് വെട്ടിച്ചുരുക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ തികയുന്നതിന് മുമ്പാണ് എബിഎസ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നത് നിര്‍ണാകമാണ്.

Other News in this category



4malayalees Recommends