കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്നാല്‍ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ നീക്കത്തില്‍ കര്‍ഷകര്‍ അസംതൃപ്തി രേഖപ്പെടുത്തി.റീജിയണല്‍ ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ളവരുടെ പട്ടികയിലേക്ക് ലൈവ് സ്റ്റോക്ക്, ഡയറി, ക്രോപ് ഫാമിംഗ്, എന്നീ കാറ്റഗറിയിലേക്കുള്ളവരെ കൂടി കൂട്ടിച്ചേര്‍ത്താണ് ഫെഡറല്‍ ഗവണ്‍മെന്റ് പുതിയ നീക്കം നടത്തിയിരിക്കുന്നത്.
പുതിയ മാറ്റത്തിലൂടെ കര്‍ഷകര്‍ക്ക് ഫോറിന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നാല് വര്‍ഷത്തേക്കുള്ള വിസയില്‍ നിയമിക്കാനാവും. അത് പുതുക്കാനും സാധിക്കും.ഇതിന് മുമ്പ് ഇത്തരം വിസകളിലെത്തുന്നവരെ രണ്ട് വര്‍ഷം മാത്രമായിരുന്നു നിയമിക്കാന്‍ സാധിച്ചിരുന്നത്. തങ്ങള്‍ക്ക് ഏറ്റവും നിര്‍ണായകമായ മേഖലകളില്‍ വിദേശത്ത് നിന്നുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് റീജിയണല്‍ ഓസ്‌ട്രേലിയക്ക് മികച്ച അവസരമാണ് പുതിയ നീക്കത്തിലൂടെ ലഭിച്ചിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ പറയുന്നത്.
ഓസ്‌ട്രേലിയക്കാരെ ഉപയോഗിച്ച് ഒഴിവുകള്‍ നികത്താനാവാത്ത സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് റീജിയണല്‍ ഓസ്‌ട്രേലിയയിലേക്ക് വിദേശികളെ ദീര്‍ഘകാലം നിയമിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കോള്‍ മാന്‍ അവകാശപ്പെടുന്നു. ഇതിലൂടെ റീജിയണല്‍ ഓസ്‌ട്രേലിയക്ക് നിര്‍ണായകമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം ഉറപ്പേകുന്നത്. പുതിയ നീക്കത്തിലൂടെ 18 അധിക തസ്തികള്‍ക്ക് കൂടി ഈ ആനുകൂല്യം ബാധകമാക്കും. ഗ്രെയിന്‍, ഷുഗര്‍, മിക്‌സഡ് ക്രോപ്പ്, ലൈവ് സ്റ്റോക്ക് ഫാമിംഗ്, കോട്ടണ്‍ ഗ്രോയേര്‍സ് എന്നിവര്‍ക്ക് ഇത് കൂടുതലായി പ്രയോജനപ്പെടുകയും ചെയ്യും. എന്നാല്‍ തൊഴിലാളി ക്ഷാമം പരഹരിക്കാന്‍ അപര്യാപ്തമായ നീക്കമാണിതെന്നാണ് വിക്ടോറിയന്‍ ഫാര്‍മേര്‍സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായ എമ്മ ജെര്‍മാനോ ആരോപിച്ചിരിക്കുന്നത്.ഇതിന് പകരം അഗ്രികള്‍്ച്ചര്‍ വിസയാണ് അനുവദിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു.