ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമം ആളെക്കൊല്ലുന്നത്; എന്‍എസ്ഡബ്ല്യൂവിലെ പോലീസ് ഓഫീസര്‍ ട്രക്കിടിച്ച് മരിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഗോ സ്ലോ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി. ഒരു പോലീസ് ഓഫീസര്‍് ട്രക്കിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സാഹചര്യത്തിലാണ് പുതിയ റോഡ് നിയമത്തിന്റെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ഗോ സ്ലോ നിയമം എത്ര മാത്രം അപകടകരമാണെന്ന് ഇവിടുത്തെ ഒരു പോലീസ് ഓഫീസര്‍ക്ക് പരുക്കേല്‍ക്കലിന്റെ വക്കിലെത്തിയതിലൂടെ വെളിപ്പെട്ടിരിക്കുകയാണ്.
പുതിയ നിയമം അനുസരിക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് ട്രക്ക് ഡ്രൈവര്‍ക്ക് പോലീസ് ഓഫീസറെ ഇടിക്കേണ്ട ഘട്ടത്തിലെത്തിയത്.എമര്‍ജന്‍സി വെഹിക്കിളുകള്‍ക്ക് സമീപത്ത് മണിക്കൂറില്‍ 40 കിലോമീറ്ററില്‍ വാഹനമോടിക്കാവൂ എന്ന നിയമമാണ് ഗോ സ്ലോ എന്നറിയപ്പെടുന്നത്. പോലീസ് ഓഫീസര്‍ക്ക് ഇതിലൂടെ പരുക്കേല്‍ക്കാനൊരുങ്ങിയ ആശങ്കാജനകമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പുതിയ നിയമത്തിലെ പാളിച്ചകളും അപകടസാധ്യതകളും വ്യക്തമാക്കുന്ന ഈ ഫൂട്ടേജിന്റെ വെളിച്ചത്തിലാണ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേ പറ്റൂ എന്ന ആവശ്യം ശക്തമായിരിക്കുന്നത്.
പോലീസ് ഹൈവേ പട്രോള്‍ ഓഫീസറുടെ ഹെല്‍മെന്റ് ക്യാമറയാണീ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.ഡിസംബര്‍ 28ന് പകര്‍ത്തപ്പെട്ട ഈ വീഡിയോയില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ നിര്‍ത്തിയിട്ട ഒരു കാറിന് പുറകില്‍ മോട്ടോര്‍സൈക്കിളില്‍ നിലകൊള്ളുന്നത് വീഡിയോയില്‍ കാണാം. അപ്പോള്‍ അതിലൂടെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വന്ന് ട്രക്ക് പുതിയ നിയമം അനുസരിക്കാന്‍ വേണ്ടി പെട്ടെന്ന് വേഗത 40 കിലോമീറ്ററായി കുറച്ചതാണ് അപകസാധ്യതയുണ്ടാക്കിയത്. പോലീസ് ഓഫീസറെ തൊട്ട് തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോകുന്ന ട്രക്ക് വീഡിയോയില്‍ കാണാം.