ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍

ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനുംവിമര്‍ശകനുമായ ശ്രീ പി. കെ. രാജശേഖരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ശ്രീമതി ഗോപിക വര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. യു. കെ യുടെ വിവിധ

ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. 'കാവ്യപ്രയാണം' എന്ന നൃത്തനാടകം, 'കാപ്പിച്ചിനോ' എന്ന സംഗീതമേള, ഹാസ്യനാടകം എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥിയുമായി അഭിമുഖവും ശ്രീമതി ഗോപിക വര്‍മ്മയുടെ 'ദാസ്യം' എന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.


പ്രശസ്ത കവി ശ്രീ ഒ.എന്‍.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനഞ്ചാമത് വാര്‍ഷിക ദിനാഘോഷമാണ് മെയ് 5 ഞായറാഴ്ച്ച ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: Dr Chovodath Unnikrishnan (Secretary 07733105454)

Mr Sreekanth Balasubramanyam (Treasurer 07776097990)

email: െൃൗthiexcom@gmail.com

Other News in this category



4malayalees Recommends