'എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്‍കും' (ഫിലി. 4/19).
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വലിയ നോമ്പിനൊരുക്കമായുള്ള ഈ വര്‍ഷത്തെ ധ്യാനം ഏപ്രില്‍ 4, 5, 6, 7 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തുന്നു.
പ്രമുഖ ദൈവ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ റവ.ഫാ. മാത്യു ആശാരിപറമ്പില്‍ വചന ശുസ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. തലശ്ശേരി അതിരൂപതയുടെ പരിയാരത്തുള്ള 'മദര്‍ഹോം' ധ്യാനകേന്ദ്രം ഡയറക്ടറാണ് ഫാ. മാത്യു ആശാരിപറമ്പില്‍.
കാല്‍നൂറ്റാണ്ടുകളായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി വൈദീകര്‍ക്കും, സന്യസ്തര്‍ക്കും, അത്മായര്‍ക്കും ദൈവവചന ശുശ്രൂഷയിലൂടെ അനേകായിരങ്ങളെ ദൈവാനുഭവങ്ങളിലേക്ക് നയിക്കുവാന്‍ പിതാവായ ദൈവം മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയുണ്ടായി.
ആത്മാഭിഷേകത്തിനും, ആന്തരീക സൗഖ്യത്തിനും, രോഗശാന്തിയ്ക്കും ഈ നോമ്പുകാലത്തില്‍ ദൈവം നമുക്കായി നല്കുന്ന കാരുണ്യം അനുഭവിച്ചറിയുവാനുള്ള ഈ ധ്യാനം ഏപ്രില്‍ 4, 5 ദിവസങ്ങളില്‍ (വ്യാഴം, വെള്ളി) വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 വരേയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ്.
ഈ ദിവസങ്ങളില്‍ വി. കുര്‍ബാന, ആരാധന, കുമ്പസാരം, ഭക്തിസാന്ദ്രമായ ഗാനശുശ്രൂഷ എന്നിവയും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.
ധ്യാനത്തിന്റെ നാലാമത്തെ ദിവസമായ 7 ന് ഞായറാഴ്ച്ച രാവിലെ 9.30 നുള്ള വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ ധ്യാനപരിപാടികള്‍ക്ക് തുടക്കമാവും.
ഇന്നേ ദിവസം രണ്ടാമത്തെ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.കുട്ടികള്‍ക്കായുള്ള ധ്യാനം ദേവാലയത്തന്റെ പാരിഷ് ഹാളില്‍ വച്ച് 9.30 നുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും.
കുട്ടികള്‍ക്കായുള്ള ധ്യാനത്തിന് ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് എലിസബത്ത് നേതൃത്വം നല്‍കും. വാര്‍ഷീക നോമ്പുകാല ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനുള്ള സൗകര്യം 6 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ ഒരുക്കിയിട്ടുണ്ട്.
വലിയ നോമ്പിന് ഒരുക്കമായി നടത്തപ്പെടുന്ന ആന്തരീക സൗഖ്യ ധ്യാനത്തില്‍ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത്ണ്ട വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരുവാനും, ആത്മീയ ഉണര്‍വ്വ് നേടുവാനും എല്ലാ കുടുംബാംഗങ്ങളെയും സ്ണ്ടനേഹപൂര്വ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:
ജസ്റ്റിന് ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )4002492.
www.Stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.