ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ;ഇതേ രീതിയില്‍ കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് നിര്‍ദേശം; തൊഴില്‍സേനയിലെ നല്ലൊരു ഭാഗം ഇത്തരക്കാര്‍

ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ;ഇതേ രീതിയില്‍ കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് നിര്‍ദേശം; തൊഴില്‍സേനയിലെ നല്ലൊരു ഭാഗം ഇത്തരക്കാര്‍
വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടിലാണ് ഇത് എടുത്ത് കാട്ടിയിരിക്കുന്നത്. ഇത് പ്രകാരം നിലവിലുള്ള തോതില്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ശരിയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെടുന്നു. വയസ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിദേശ കുടിയേറ്റക്കാര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള സ്‌ക്രീനിംഗ് രീതി തന്നെ തുടരണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് സഹായിക്കുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. നല്ല വിദ്യാഭ്യാസവും കഴിവുകളുമുള്ള കുടിയേറ്റക്കാരെ കൂടുതലായി സ്വീകരിക്കുന്നതിനാണ് ഓസ്‌ട്രേലിയ നിലവില്‍ ഊന്നല്‍ നല്‍കുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് ഇവിടുത്തെ തൊഴില്‍ സേനയുമായി കൂടിച്ചേര്‍ന്ന് നന്നായി ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് തെളിഞ്ഞ കാര്യവുമാണ്. ഇത്തരക്കാര്‍ ഇവിടുത്തെ ലേബര്‍ മാര്‍ക്കറ്റിനും സമ്പദ് വ്യവസ്ഥയ്ക്കും വളരെ ഗുണങ്ങളേകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

വയോജനങ്ങള്‍ പെരുകി വരുന്ന ഓസ്‌ട്രേലിയയില്‍ ഇത്തരത്തിലുള്ള കുടിയേറ്റക്കാരായ വര്‍ക്കിംഗ് ഏയ്ജ് ഗ്രൂപ്പുകാര്‍ അനിവാര്യമാണെന്നാണ് കമ്മീഷന്‍ അഭിപ്രായപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് യുവജനങ്ങളായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ദി ഇന്റര്‍ജനറേഷണല്‍ റിപ്പോര്‍ട്ട് ഓഫ് ഓസ്‌ട്രേലിയയും എടുത്ത് കാട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ തൊഴില്‍ സേനയില്‍ നല്ലൊരു ഭാഗവും വര്‍ക്കിംഗ് ഏയ്ജ് കുടിയേറ്റക്കാരാണെന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നുണ്ട്.

Other News in this category



4malayalees Recommends