ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട അഴിമതികള്‍ പെരുകുന്നു; എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയെ പിന്തുണയ്ക്കുന്നതിനായി തൊഴിലുടമകള്‍ കുടിയേറ്റക്കാരില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്നു

ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട അഴിമതികള്‍ പെരുകുന്നു; എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയെ പിന്തുണയ്ക്കുന്നതിനായി തൊഴിലുടമകള്‍ കുടിയേറ്റക്കാരില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്നു
ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീം(ആര്‍എസ്എംഎസ്) വിസയുമായി ബന്ധപ്പെട്ട് അഴിമതികള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ ആന്വല്‍ ഇന്‍ടേക്ക് 160,000ത്തിലേക്ക് ചുരുക്കിയിട്ടും റീജിയണല്‍ വിസകള്‍ക്കായി ആര്‍എസ്എംഎസിന് കീഴില്‍ 23,000 വിസ പ്ലേസുകളാണ് റിസര്‍വ് ചെയ്തിരിക്കുന്നത്. റീജിയണല്‍ എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസകളുടെ എണ്ണം 6000ത്തില്‍ നിന്നും 9000ത്തിലേക്ക് വര്‍ധിപ്പിക്കുന്നുമുണ്ട്.

റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീം വിസയുമായി ബന്ധപ്പെട്ട് അഴിമതികള്‍ വര്‍ധിച്ച് വരുന്നുവെന്നതിന് അടുത്ത കാലത്ത് നിരവധി ഉദാഹരണങ്ങളാണുണ്ടായിരിക്കുന്നത്. എംപ്ലോയര്‍ക്ക് പണം നല്‍കാത്തത് കൊണ്ട് തന്റെ എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസ രണ്ട് പ്രാവശ്യം ക്യാന്‍സല്‍ ചെയ്തുവെന്നാണ് ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. 2009 മുതല്‍ ഓസ്‌ട്രേലിയയിലുള്ള കുടിയേറ്റക്കാരിയാണിത്. ഇവരുടെ ആദ്യത്തെ തൊഴിലുടമയായ കോലാക് ഇവനെ നോമിനേറ്റ് ചെയ്യുന്നതിനായി 50,000ഡോളറായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇവര്‍ ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് എംപ്ലോയര്‍ ഇവരുടെ വിസക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ രണ്ടാമതൊരു എംപ്ലോയറെ കണ്ടെത്തി വിസക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിസ പ്രൊസസിംഗ് ആരംഭിച്ചപ്പോള്‍ ഈ തൊഴിലുടമയും പണം ആവശ്യപ്പെടുകയായിരുന്നു. വിസ സ്‌പോണ്‍സറിംഗ് നിര്‍വഹിക്കുന്നതിനായി 35,000 ഡോളറാണ് ഇവരോട് പുതിയ എംപ്ലോയര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സ്ത്രീ ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് തൊഴിലുടമ വിസക്കുള്ള പിന്തുണ പിന്‍വലിക്കുകയും ശമ്പളം നല്‍കാന്‍ പോലും തയ്യാറാവാതിരിക്കുകയുമായിരുന്നു.

Other News in this category



4malayalees Recommends