അറിവ്.. ആയുധമാണു. അനുഗ്രഹമാണു, ആവശ്യമാണു. മനുഷ്യന്റെ അറിവ് തേടിയുള്ള യാത്രക്ക് , മനുഷ്യപരിണാമത്തോളം പഴക്കമുണ്ട്. ഇന്നും അനുസ്യൂതം തുടരുന്ന യാത്ര.

അറിവ്.. ആയുധമാണു. അനുഗ്രഹമാണു, ആവശ്യമാണു. മനുഷ്യന്റെ അറിവ് തേടിയുള്ള യാത്രക്ക് , മനുഷ്യപരിണാമത്തോളം പഴക്കമുണ്ട്. ഇന്നും അനുസ്യൂതം തുടരുന്ന യാത്ര.
ഇന്ന് പലതരം അറിവുകളും നമുക്ക് ലഭ്യമാണു. ഫോണിന്റെ സ്‌ക്രീനില്‍ വിരലമര്‍ത്തേണ്ട താമസം മാത്രം. അറിവുകളുടെ വിശാല ലോകത്തേക്ക് ചേക്കേറാം. എങ്ങനെ ടൈ കെട്ടണം എന്നതു മുതല്‍ എങ്ങനെ ബോംബുണ്ടാക്കണം എന്നതു വരെയുള്ള അറിവുകള്‍ ധാരാളം. ഒക്കെ പറഞ്ഞ് തരാന്‍ ഗൂഗിളമ്മാവനും യൂട്യൂബ് ചേട്ടനും വിളിപ്പാടകലെയുണ്ട്. ഇതൊക്കെ പോരാഞ്ഞിട്ട് , വാട്‌സാപ്പ് വിഞ്ജാനകോശങ്ങളും , ഫേസ്ബുക്ക് പേജുകളും ഷെയറുകളും അനവധിയായിട്ടുണ്ട്.


സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ, ശാസ്ത്രീയ പിന്‍ബലമില്ലാത്ത പല തെറ്റായ അറിവുകളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ വളരെ വ്യാപകമായ് പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നതില്‍ ഒട്ടും സംശയമില്ല. നമ്മില്‍ പലരും അവയൊക്കെ കണ്ണും പൂട്ടി ഷെയര്‍ ചെയ്യുന്നുമുണ്ട്. അന്ധവിശ്വാസങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്തയോടെയാണു അതൊക്കെ ഷെയര്‍ ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച്, നമ്മള്‍ മലയാളികള്‍. പാശ്ചാത്യ രാജ്യത്താണു ജീവിക്കുന്നതെങ്കിലും നടന്നു പോകുന്ന നിരത്തില്‍ ഒരു പൂച്ച കുറുകെ ഓടിപ്പോയാലും ആശങ്കാകുലരാകുന്ന വീരശൂര പരാക്രമികളും, ലണ്ടനിലെ വലിയ ബംഗ്ലാവില്‍ വാസ്തുപുരുഷന്റെ കിടപ്പ് എവിടെയാണെന്ന് പരിശോധിക്കുന്ന ഷെര്‍ലക് ഹോംസുമാരും, കിടക്കുമ്പോള്‍ തല തെക്കോട്ടാണോ വടക്കോട്ടാണോ എന്നറിയാന്‍ ഫോണിലെ ദിശാസൂചിക തപ്പുന്ന പ്രാണിക് ഹീലര്‍മാരും നമ്മുക്ക് ചുറ്റുമുണ്ട്..


അറിവ് നേടേണ്ടത്, അതാത് വിഷയങ്ങളില്‍ പ്രഗല്‍ഭരായിട്ടുള്ളവരുടെ പക്കല്‍ നിന്നും തന്നെയാണു. അവരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതും ഉചിതമാണു.


അത്തരത്തില്‍ ചിന്തിക്കുമ്പോഴാണു യു കെ യിലെ മലയാളികള്‍ക്കും മറ്റ് ഇന്‍ഡ്യന്‍ പ്രവാസികള്‍ക്കുമായ് യു കെ യിലെ യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ ശ്രദ്ധയാകര്‍ഷിക്കുന്നതു.


യു കെ യിലെ പ്രവാസി മലയാളികള്‍ക്കും മറ്റ് ഇന്‍ഡ്യന്‍ പ്രവാസികള്‍ക്കുമായ് ശാസ്ത്രാവബോധം, സ്വതന്ത്ര ചിന്ത, യുക്തിചിന്ത , മാനവീയത എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനായ് രൂപീകരിച്ച സംഘടനയാണു യു ആര്‍ യു കെ. ( യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ഓഫ് യു കെ.)


സംഘടനയുടെ യുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2019 മെയ് 18 ശനിയാഴ്ച , നടത്തപ്പെടുന്ന ഈ അറിവിന്റെ ഉത്സവത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായിട്ടുള്ള ഒന്‍പത് പ്രഭാഷകര്‍ പങ്കെടുക്കുന്നു. യു കെ യിലെ നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പല പ്രശ്‌നങ്ങളെ കുറിച്ചും ആരോഗ്യ സംബന്ധമായതും കുട്ടികളുടെ വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചും ഒക്കെ ഈ ഏകദിന സെമിനാറില്‍ പ്രഭാഷകര്‍ സംസാരിക്കുന്നുണ്ട്. കൂടാതെ കുട്ടികള്‍ക്കായ് സയന്‍സ് അധിഷ്ഠിത വീഡിയോ മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്.


വരൂ..ഈ വിഞ്ജാനോല്‍സവത്തില്‍ പങ്കെടുക്കൂ.


നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കപ്പെടട്ടെ.


Make the Cut: ശാസ്ത്ര വീഡിയോ മത്സരം Sample Videos: http://tinyurl.com/MakeTheCutURUK


രജിസ്‌ട്രേഷന്‍ ലിങ്ക്: https://uruk2019.eventbrite.co.uk


URUK ഫേസ്ബുക്ക് പേജ് https://www.facebook.com/unitedrationalistsofuk


DARE TO THINK

#URUKDareToThink




Other News in this category



4malayalees Recommends