ഓസ്‌ട്രേലിയയില്‍ നിന്നും ഭൂട്ടാനീസ് കുടിയേറ്റ കുടുംബം നാട് കടത്തല്‍ ഭീഷണിയില്‍; കുടുംബത്തിലെ പുത്രന് ബധിരതയുള്ളതിനാല്‍ നികുതിദായകന് ഭാരമാകുമെന്ന കാരണത്താല്‍ ഇവര്‍ക്ക് പിആര്‍ നിഷേധിച്ചു; ഇമിഗ്രേഷന്‍ മിനിസ്റ്ററുടെ കനിവ് കാത്ത് വാന്‍ഗ്ചുക്ക് കുടുംബം

ഓസ്‌ട്രേലിയയില്‍ നിന്നും ഭൂട്ടാനീസ് കുടിയേറ്റ കുടുംബം നാട് കടത്തല്‍ ഭീഷണിയില്‍; കുടുംബത്തിലെ പുത്രന് ബധിരതയുള്ളതിനാല്‍ നികുതിദായകന് ഭാരമാകുമെന്ന കാരണത്താല്‍ ഇവര്‍ക്ക് പിആര്‍ നിഷേധിച്ചു; ഇമിഗ്രേഷന്‍ മിനിസ്റ്ററുടെ കനിവ് കാത്ത് വാന്‍ഗ്ചുക്ക് കുടുംബം
ഒരു ഭൂട്ടാനീസ് കുടിയേറ്റ കുടുംബം ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബധിരനായ ഇവരുടെ മകന്‍ ഓസ്‌ട്രേലിയയിലെ നികുതിദായകന് ഭാരമാകുമെന്നാരോപിച്ചാണ് ഇവരെ നാട് കടത്താനൊരുങ്ങുന്നത്. 2012 മുതല്‍ ഓസ്‌ട്രേലിയയില്‍ ജീവിച്ച് ജോലി ചെയ്യുന്ന നാലംഗ ഭൂട്ടാനീസ് കുടുംബത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. തങ്ങള്‍ക്ക് വിസ നല്‍കണമെന്ന് ഇവര്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

തങ്ങള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ അപ്പീലിന് പോയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ ക്യുയെന്‍ബിയാനില്‍ ജീവിക്കുന്ന വാന്‍ഗ്ചുക്ക് കുടുംബമാണ് ഈ വിധത്തില്‍ നാട് കടത്തല്‍ ഭീഷണിയില്‍ കഴിയുന്നത്. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ തന്റെ വിവേചന അധികാരം ഉപയോഗിച്ച് ഇവര്‍ക്ക് വിസ അനുവദിച്ചില്ലെങ്കില്‍ ഇവരെ സ്വദേശമായ ഭൂട്ടാനിലേക്ക് നാട് കടത്തുമെന്നാണ് റിപ്പോര്‍ട്ട്.

2012ല്‍ ഈ കുടുംബം ഓസ്‌ട്രേലിയയിലേക്ക് വന്നതിനെ തുടര്‍ന്ന് കുടുംബനായികയായ ജാന്‍ഗ്ചുവിന് ഇവിടെ മെല്‍ബണില്‍ പഠിക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ എന്‍എസ്ഡബ്ല്യൂവിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുടുംബത്തിന് പിആര്‍ വിസകള്‍ നല്‍കേണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍സ് ട്രൈബ്യൂണല്‍ വിധിക്കുകയായിരുന്നു. വിസപ്രൊസസിന്റെ പബ്ലിക്ക് ഇന്ററസ്റ്റ് റിക്വയര്‍മെന്റ് ഈ കുടുംബം പാസായിട്ടില്ലെന്നായിരുന്നു ട്രൈബ്യൂണല്‍ മെമ്പറായ ജെന്നിഫര്‍ ക്രിപ്‌സ് വാട്‌സ് എടുത്ത് കാട്ടിയിരുന്നത്. അപേക്ഷകര്‍ക്ക് രോഗങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന പ്രക്രിയയാണ് പബ്ലിക്ക് ഇന്ററസ്റ്റ് റിക്വയര്‍മെന്റ്. അതായത് ഈ കുടുംബത്തിലെ മാതാപിതാക്കളുടെ മകന് ബധിരതയുള്ളതിനാലാണ് ഇത് പാസാകാതിരുന്നത്.

Other News in this category



4malayalees Recommends