സൗത്ത് ഓസ്‌ട്രേലിയ അതിന്റെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപ്ലിക്കേഷന്‍ സിസ്റ്റം താല്‍ക്കാലികമായി നിര്‍ത്തുന്നു; ജൂണ്‍ 24ന് അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിക്കും; ജൂലൈ ആദ്യം റീ ഓപ്പണ്‍ ചെയ്യും

സൗത്ത് ഓസ്‌ട്രേലിയ അതിന്റെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപ്ലിക്കേഷന്‍ സിസ്റ്റം താല്‍ക്കാലികമായി നിര്‍ത്തുന്നു; ജൂണ്‍ 24ന് അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിക്കും; ജൂലൈ ആദ്യം റീ ഓപ്പണ്‍ ചെയ്യും

സൗത്ത് ഓസ്‌ട്രേലിയ അതിന്റെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപ്ലിക്കേഷന്‍ സിസ്റ്റം ജൂണ്‍ 24ന് രാവിലെ ഒമ്പത് മണി മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഇത് പ്രകാരം സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കല്‍ താല്‍ക്കാലികമായി അന്ന് മുതല്‍ നിര്‍ത്തി വയ്ക്കുന്നതായിരിക്കും. 2019-20ലേക്കുള്ള പുതിയ ഫിനാന്‍ഷ്യല്‍ പ്രോഗ്രാമിനുള്ള അപ്‌ഡേറ്റ് പൂര്‍ത്തിയാക്കുന്നതിനാണ് അപേക്ഷ സ്വീകരിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നത്.


സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപ്ലിക്കേഷന്‍ പ്രൊസസ് ജൂലൈയിലെ ആദ്യ ആഴ്ചയില്‍ റീ ഓപ്പണ്‍ ചെയ്യുന്നതായിരിക്കും. റീ ഓപ്പണ്‍ ചെയ്യുന്നതിന്റെ തിയതിയും സമയവും അധികൃതര്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. സൗത്ത് ഓസ്‌ട്രേലിയയുടെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഇക്കാരണത്താല്‍ ജൂണ്‍ 24ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. പൂര്‍ത്തീകരിക്കാത്ത അപേക്ഷകള്‍ ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയ 24ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

അപേക്ഷ സേവ് ചെയ്ത് വച്ചവരും സബ് മിറ്റ് ചെയ്യാത്തവരുമായവരെ ഈ ഡിലീറ്റിംഗ് ബാധിക്കുന്നതായിരിക്കും.2018-19ലേക്കുള്ള സബ്ക്ലാസ് 132, സബ്ക്ലാസ് 188 എന്നിവയുടെ വാര്‍ഷിക ക്വാട്ട പൂര്‍ത്തിയായിരുന്നു.. ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധിച്ച വര്‍ധനവുണ്ടായിരിക്കുന്നതിനാല്‍ സൗത്ത് ഓസ്‌ട്രേലിയബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ശക്തമായ വര്‍ഷമായിരിക്കും.

Other News in this category



4malayalees Recommends