പുതിയ നാവിക ആസ്ഥാനം ഉദ്ഘാടനം ചെയ്ത് ഖത്തര്‍; സമുദ്രാതിര്‍ത്തി സംരക്ഷണവും സുരക്ഷയും ലക്ഷ്യം

പുതിയ നാവിക ആസ്ഥാനം ഉദ്ഘാടനം ചെയ്ത് ഖത്തര്‍; സമുദ്രാതിര്‍ത്തി സംരക്ഷണവും സുരക്ഷയും ലക്ഷ്യം

സമുദ്രാതിര്‍ത്തിയുടെ സംരക്ഷണവും സുരക്ഷയും ലക്ഷ്യമിട്ട് നിര്‍മിച്ച പുതിയ നാവിക ആസ്ഥാനം ഉദ്ഘാടനം ചെയ്ത് ഖത്തര്‍. ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി അല്‍ ദായേന്‍ നാവിക താവളത്തിന്റെ ഉദ്ഘാട നിര്‍വഹിച്ചു. ദോഹയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സിമൈസ്മയിലാണ് അല്‍ ദായേന്‍ എന്ന നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

പുതിയ താവളം തുറന്നത് വഴി രാജ്യത്തിന്റെ നാവികസേനയുടെ ശക്തി പതിന്മടങ്ങ് വര്‍ധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നാവിക സനേയുടേതും തീരദശ സേനയുടേയുമുള്‍പ്പടെയുള്ള സൈനിക കാര്യാലയങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുണ്ട്. സമുദ്രാതിര്‍ത്തി വഴിയുള്ള കടന്നുകയറ്റം, അനധികൃത കുടിയേറ്റം, ലഹരി വസ്തുക്കളുടെ കടത്ത് തുടങ്ങിയവ കര്‍ശനമായി തടയുകയെന്ന ലക്ഷ്യം വെച്ചാണ് നാവിക കേന്ദ്രം വികസിപ്പിച്ചത്.



Other News in this category



4malayalees Recommends