കാല്‍നട യാത്രയില്‍ നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ; ശിക്ഷാ നടപടികള്‍ അടുത്തമാസം മുതല്‍
കാല്‍നട യാത്രയില്‍ നിയമം പാലിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പിടി വീഴുമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ്. സിഗ്‌നല്‍ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്ന കുറ്റത്തിന് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റര്‍ ചെയ്യുന്നത്.
ഇന്റര്‍സെക്ഷനുകളില്‍ സിഗ്‌നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതെ പിഴ ഒടുക്കേണ്ടി വരും.
ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതെയും സീബ്രാ ലൈന്‍ ഉപയോഗിക്കാതെയും റോഡ് കുറുകെ കടന്നാല്‍ പിഴ 200 റിയാല്‍ ഈടാക്കും.വാഹന ഡ്രൈവര്‍മാര്‍മാര്‍ക്കും ശ്രദ്ധ വേണം. കാല്‍നടയാത്രക്കാരുടെ അവകാശത്തെ ബഹുമാനിക്കണം എന്നുള്ള നിര്‍ദേശങ്ങളുമുണ്ട്.